കുറ്റപത്രത്തിൽ സൂക്ഷ്മ പരിശോധന തുടങ്ങി
text_fieldsഅങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി ബുധനാഴ്ച സമർപ്പിച്ച കുറ്റപത്രത്തിൽ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സൂക്ഷ്മ പരിശോധന ആരംഭിച്ചു. മജിസ്ട്രേറ്റ് ലീന റിയാസിെൻറ നേതൃത്വത്തിലാണ് 650 പേജുള്ള കുറ്റപത്രം പരിശോധിക്കുന്നത്.
കുറ്റപത്രത്തിന് പുറമെ വസ്തുത വിവരണം, ഫോറൻസിക് റിപ്പോർട്ടുകൾ, സാക്ഷിമൊഴികൾ, സാക്ഷിപ്പട്ടിക, തൊണ്ടിപ്പട്ടിക, അനുബന്ധ രേഖകൾ തുടങ്ങിയവ സഹിതം 1452 പേജുള്ള അനുബന്ധ റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.െഎ ബൈജു പൗലോസ് ബുധനാഴ്ച സമർപ്പിച്ചത്.
സൂക്ഷ്മ പരിശോധനക്കുശേഷം കുറ്റപത്രം വെള്ളിയാഴ്ച സ്വീകരിക്കുമെന്നാണ് അറിയുന്നത്. സെഷൻസ് കോടതിയിലേക്കായിരിക്കും കുറ്റപത്രം കൈമാറുക. വിചാരണക്കോടതി ഏതെന്ന് തീരുമാനിക്കുക സെഷൻസ് കോടതിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.