രാഷ്ട്രീയ പ്രവേശം: പ്രചോദനം കെജ്രിവാൾ -വിശാൽ
text_fieldsചെന്നൈ: രാഷ്ട്രീയ പ്രവേശത്തിന് പിന്നിലെ പ്രചോദനത്തെ കുറിച്ച് മനസുതുറന്ന് തമിഴ് സിനിമ താരം വിശാൽ. എ.പി.ജെ അബ്ദുൽ കലാം, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവരാണ് തനിക്ക് പ്രചോദനമെന്ന് വിശാൽ പ്രതികരിച്ചു.
ആർ.കെ നഗറിലുളളവരുടെ ശബ്ദമാകണമെന്നാണ് ആഗ്രഹം. എന്നാൽ താനൊരിക്കലും മുഴുവൻ സമയ രാഷ്ട്രീയക്കാരനാവില്ല. ഇതുവരെ കെജ്്രിവാളിനെ നേരിട്ട് കണ്ടിട്ടില്ല. രാഷ്ട്രീയക്കാരനായല്ല, സാധരണക്കാരനായി നിൽക്കാനാണ് തനിക്ക് ആഗ്രഹമെെന്നും വിശാൽ പറഞ്ഞു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന ചെന്നൈയിലെ ആർ.കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിശാലും മത്സരിക്കുന്നുണ്ട്. ഇതിനായി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. നേരത്തെ തമിഴ് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ പല വിവാദങ്ങളിലും രാഷ്ട്രീയ നിലപാടുമായി വിശാൽ രംഗത്തെത്തിയിരുന്നു. മെർസൽ വിവാദമുണ്ടായപ്പോൾ ബി.ജെ.പി നേതാവ് എച്ച് രാജയുടെ നിലപാടിനെ അദ്ദേഹം വിമർശിച്ചിരുന്നു.
തമിഴ് നിർമാതാവ് അശോക് കുമാറിെൻറ ആത്മഹത്യയിൽ എം.എൽ.എമാരോ എം.പിമാരോ എന്ത് കൊണ്ട് ഇടപെടുന്നില്ലെന്നും വിശാൽ ചോദിച്ചിരുന്നു. നിലവിൽ തമിഴ് സിനിമ താരങ്ങളുടെ സംഘടനായ നടികർ സംഘത്തിെൻറ സെക്രട്ടറിയും നിർമാതക്കളുടെ സംഘടനയായ പ്രൊഡ്യൂസർ കൗൺസിലിെൻറ പ്രസിഡൻറുമാണ് വിശാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.