‘ആമി’യായി വേഷമിടാൻ സാധിച്ചത് ഭാഗ്യം –മഞ്ജുവാര്യർ
text_fieldsതിരൂർ: സ്വന്തം അഭിപ്രായം തുറന്നുപറയാൻ ആർജ്ജവം കാണിച്ച സ്ത്രീയാണ് ആമി. എഴുത്തുകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും താൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അന്തരിച്ച സാഹിത്യകാരി കമലസുരയ്യ. ആമിയായി വേഷമിടാൻ സാധിച്ചത് ഭാഗ്യമായിക്കരുതുന്നു. ഏതൊരു നടിക്കും ഇൗ അവസരം സ്വപ്നതുല്യമാെണന്ന് സംവിധായകൻ കമലിെൻറ പുതിയ സിനിമയായ ആമിയിലെ കഥാപാത്രത്തെ കുറിച്ച് മഞ്ജുപറഞ്ഞു. മാധ്യമം ലിറ്റററി ഫെസ്റ്റിെൻറ സമാപന ദിവസം ഭാഗ്യലക്ഷ്മിയുമായുള്ള സംഭാഷണത്തിനിടെയാണ് ആമി എന്ന സിനിമയെ കുറിച്ച് മഞ്ജു മനസുതുറന്നത്.
ഇൗ പ്രൊജക്ട് ആരംഭിച്ചപ്പോഴും ചർച്ചകൾ നടക്കുേമ്പാഴുമൊന്നും താൻ സ്വപ്നത്തിൽ പോലും കരുതിയില്ല ആമി എന്ന കഥാപാത്രം എന്നിലേക്ക് വരുമെന്ന്. സ്വപ്നത്തിൽ കൂടി കാണാൻ കഴിയാത്ത ഭാഗ്യമാണ് എനിക്ക് ലഭിച്ചത്. കമലസുരയ്യയെ കുറിച്ച് ആമി എന്ന സിനിമയെടുക്കുന്നു എന്നറിഞ്ഞപ്പോൾ നന്നായി എന്നു തോന്നി. വിദ്യാബാലനാണ് ആമിയായി അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ നന്നാവും എന്നു തോന്നി. അല്ലാതെ തനിക്ക് കിട്ടിയില്ല എന്ന വിഷമമൊന്നും ഉണ്ടായില്ല. വിദ്യാബാലൻ പിൻമാറി എന്നറിഞ്ഞപ്പോഴും തന്നെ പരിഗണിക്കുമെന്ന് കരുതിയില്ല. പലരും ഇക്കാര്യം എന്നോടന്വേഷിച്ചു. പിന്നീട് കുറേ കഴിഞ്ഞാണ് സംവിധായകൻ കമൽ എന്നെ പുതിയ സിനിമയിലേക്ക് വിളിച്ചത്. അപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഒരുപാട് സന്തോഷം തോന്നിയെന്നും മഞ്ജു പറഞ്ഞു.
എന്നാൽ ഒരു പേടിയുമുണ്ട്. ഇത്രയുമധികം ആളുകൾ ഇഷ്ടെപ്പട്ട കഥാപാത്രം ചെയ്യുേമ്പാൾ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ടാകും. അതിനോട് നീതിപുലർത്താൻ സാധിക്കണമെന്നതാണ് പ്രാർഥന. അതിനു വേണ്ട തയാറെടുപ്പുകൾ തുടങ്ങുന്നതേയുള്ളു. ലുക്ക്സ് ടെസ്റ്റും മറ്റും കഴിഞ്ഞു. കമലസുരയ്യയുടെ പുസ്തകങ്ങൾ വായിച്ചു. സാഹചര്യങ്ങളും മറ്റും മനസിലാക്കാൻ ശ്രമിക്കുന്നു. അവരുടെ കുടുംബാംഗങ്ങളുമായി ഇടപഴകാൻ സാഹചര്യമുണ്ടാക്കി. കമലസുരയ്യയെ കുറിച്ച് മനസിലാക്കുന്നതിനായി കുറേ വിഡിയോകളും സംവിധായകൻ കമൽ തന്നിട്ടുണ്ട്.
സിനിമയിൽ അഭിനയിക്കുന്നതിനെതിെര സാമൂഹിക മാധ്യമങ്ങളിൽ വന്ന ആക്രമണത്തിൽ മനസുമടുത്തിട്ടില്ലെന്നും വേഷം ഉപേക്ഷിക്കുന്നതിനെകുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നും മഞ്ജുവാര്യർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.