‘ജമീലാന്‍റെ പൂവന്‍കോഴി’ വരുന്നു
text_fieldsനവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്യുന്ന ജമീലാന്‍റെ പൂവന്‍കോഴി ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. ഇത്ത പ്ര ൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.
മിഥുന്‍ നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍ ,പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കും കഥ നീണ്ടുപോകുകയാണ്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ് ചിത്രം.
ബാനര്‍ - ഇത്ത പ്രൊഡക്ഷന്‍സ്, സംവിധാനം- ഷാജഹാന്‍, നിര്‍മ്മാണം - ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍, കഥ-തിരക്കഥ-സംഭാഷണം - ശ്യാം മോഹന്‍, ഷാജഹാന്‍, ക്യാമറ - വിശാല്‍ വര്‍ഷ, ഫിറോസ്കി, മെല്‍വിന്‍, വസ്ത്രാലങ്കാരം - ഡോണ, മേക്കപ്പ് - സുധീഷ്, ആര്‍ട്ട് -സത്യന്‍, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പി.ആര്‍.ഒ - പി.ആര്‍. സുമേരന്‍, എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.