Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 11:02 PM GMT Updated On
date_range 7 Aug 2017 11:02 PM GMTയുവനടിയെ അപമാനിക്കാൻ ശ്രമം: മുൻകൂർ ജാമ്യാപേക്ഷ 10ലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ ജീൻപോൾ ലാൽ അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇൗ മാസം 10ലേക്ക് മാറ്റി. പ്രതിഭാഗം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹരജി മാറ്റിയത്. ജീൻപോളിന് പുറമെ നടൻ ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി. ഡയറക്ടർ അനിരുദ്ധൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് േകാടതിയുടെ പരിഗണനയിലുള്ളത്. ഹണി ബീ ടു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ജീൻപോൾ അടക്കമുള്ളവർ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ജീൻപോൾ അടക്കം മൂന്നുപേർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ശ്രീനാഥ് ഭാസിക്ക് കേസിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story