ശൈലിയല്ല; ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത് -ജോയ് മാത്യു
text_fieldsകോഴിക്കോട്: ശൈലിയല്ല മാറ്റേണ്ടത്, ശൈലജ ടീച്ചറെയാണെന്ന് മുഖ്യമന്ത്രി പിണറായി വി ജയനെ പരോക്ഷമായി കൊട്ടി നടൻ ജോയ് മാത്യു. തെൻറ ഫേസ്ബുക്ക് വാളിലാണ് ജോയ് മാത്യു ഈ അഭിപ്രായം പങ്കുവെച്ചത്. ആരോഗ്യവകുപ്പിൽനിന്നു ശൈലജ ടീച്ചറെ മുഖ്യമന്ത്രിക്കസേരയിലേക്കു മാറ്റിയാൽ നല്ല മാറ്റമുണ്ടാവും എന്നും അേദ്ദഹം എഴുതി.
ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വ്യക്തിപരമായി ഉയർന്ന വിമർശനങ്ങളോട് തെൻറ ശൈലി മാറ്റില്ലെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ കാര്യമായി വിമർശിക്കപ്പെട്ടു. ജോയ് മാത്യുവിെൻറ പോസ്റ്റും ഇൗ സന്ദർഭത്തിലുള്ളതാണ്. പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുകളുണ്ട്.
‘‘തീർച്ചയായും. വനിതാ മുഖ്യമന്ത്രിയാവാൻ എല്ലാംകൊണ്ടും യോഗ്യയാണ്. ശൈലിയും മാറ്റേണ്ട. ആദ്യമായൊരു വനിത ആ കസേരയിൽ ഇരിക്കട്ടെ’’ എന്നതാണ് അതിലൊന്ന്. ‘‘...അമ്മയുടെ പ്രസിഡൻറായിരിക്കാൻ അല്ലെങ്കിൽ ഏതെങ്കിലും പദവി അലങ്കരിക്കാനുള്ള യോഗ്യതയുണ്ട് പാർവതി തിരുവോത്തിനെന്ന് പറയാൻ താങ്കൾക്ക് പറ്റുവോ... ഇല്ലാ ല്ലേ... ’’ എന്ന കമൻറും കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.