‘ഇപ്പോൾ രാഷ്ട്രീയം കലർത്തുന്നത് കുടിവെള്ളത്തിൽ വിഷം കലക്കുന്നതിന് തുല്യം’
text_fieldsമുഖ്യമന്തിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ ആളും അർത്ഥവും നൽകി പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് നടൻ ജോയ് മാത്യു. ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. ഇതിൽ രാഷ്ട്രീയം കലർത്തി മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
നാടിനൊപ്പം നാട്ടുകാർക്കൊപ്പം
കേരളം കണ്ട മഹാ പ്രളയത്തിന്റെ നാളുകളിൽ നിന്നും നമ്മൾ സാവധാനത്തിൽ കരകയറുകയാണ്. ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. ഇതിൽ രാഷ്ട്രീയം കലർത്തി മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുന്നതിനു തുല്യം.
കേരളം ഓരോ മലയാളിക്കും അവകാശപ്പെട്ടതാണ് .അതിനാൽത്തന്നെ കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഗവർമ്മെന്റിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്തിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ ആളും അർത്ഥവും നൽകി പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ഞാൻ കരുതുന്നു.
ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിന്‍റെ പുനരുദ്ധാരണത്തിന് വേണ്ടുന്ന നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, ആലോചനകൾ എന്നിവക്ക് മാത്രമായി ഞാനെന്‍റെ പേജ് മാറ്റിവെക്കുകയാണ്. വിമർശനങ്ങളേക്കാൾ ഇന്ന് കേരളത്തിന് വേണ്ടത് വിശാലമനസ്സാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.