പൊലീസ് ഇല്ലാത്ത ലോകത്തെ കുറിച്ചാണ് സമൂഹം സ്വപ്നം കാണുന്നത് –ജോയ് മാത്യു
text_fieldsതൃശൂർ: ഭരിക്കുന്നവരുടെ തെറ്റായ ധാരണകളുടെ ഇരകളാണ് പൊലീസെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല സമ്മേളനത്തോട് അനുബന്ധിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണം പൂർത്തിയാകുന്ന ഘട്ടത്തിലെ മുകളിൽ നിന്നുള്ള ഇടപെടലാണ് ഒരു കേസിെൻറ തുമ്പില്ലാതാക്കുന്നത്. ഇത്തരം ഇടപെടൽ ഇല്ലാതാകുന്ന സാഹചര്യത്തിൽ മാത്രമെ െപാലീസ് സ്വതന്ത്രമാകൂ. കാലം മാറിയതനുസരിച്ച് ശാസ്ത്രീയമായ അന്വേഷണ രീതികൾ കൊണ്ടുവരാൻ ഒന്നും ചെയ്യുന്നില്ല. വിദ്യാഭ്യാസമുള്ളവർ വന്നിട്ടും പൊലീസിെൻറ മുഖം മാറ്റാൻ കഴിയുന്നില്ല.
പൊലീസുകാരുടെ യൂനിഫോമിെൻറ നിറം മാറ്റേണ്ട കാലം അതിക്രമിച്ചു. കാക്കിയിൽ കാണുമ്പോൾ പഴയകാല പൊലീസിെൻറ പെരുമാറ്റ രീതികളാണ് മനസ്സിലേക്ക് വരിക. മേലുദ്യോഗസ്ഥരുടെ ചട്ടുകമായി പ്രവർത്തിക്കേണ്ടവരല്ല പൊലീസ് ഉദ്യോഗസ്ഥർ. പൊലീസില്ലാത്ത ലോകത്തെ കുറിച്ചാണ് എല്ലാവരും സ്വപ്നം കാണുന്നത്. നാട്ടിൽ അവരില്ലാത്ത 10 മിനിറ്റിനെ കുറിച്ച് ചിന്തിക്കാനാവുമോയെന്നും അദ്ദേഹം ചോദിച്ചു.
അസോസിേയഷൻ സിറ്റി പ്രസിഡൻറ് എം.സി. ബിജു അധ്യക്ഷത വഹിച്ചു. കവി പി.എൻ. ഗോപീകൃഷ്ണൻ, കഥാകൃത്ത് എൻ. രാജൻ, പ്രഭാഷകൻ എ. രാജ ഹരിപ്രസാദ്, കാവൽ കൈരളി എഡിറ്റർ ആർ.കെ. ജ്യോതിഷ്, സാംസ്കാരിക കമ്മിറ്റി കൺവീനർ പി.വി. സന്ദേശ്, സി.വി. മധു എന്നിവർ സംസാരിച്ചു. സോബിൻ മഴവീട് കവിത അവതരിപ്പിച്ചു.
സത്യം, ജോയ് അധ്യാപകൻ ആയിരുന്നു
‘ജീവിതത്തിൽ ആദ്യമായി ഞാൻ പഠിപ്പിച്ചൊരു വിദ്യാർഥിയെ കണ്ടുമുട്ടി...’ നടനും സംവിധായകനുമായ ജോയ് മാത്യുവിെൻറ വാക്കുകളിൽ സദസ്സിന് അത്ഭുതവും ആകാംക്ഷയും. അദ്ദേഹം അധ്യാപകൻ ആയരുന്നുവെന്നോ എന്ന സംശയമായിരുന്നു അത്. കേരള പൊലീസ് അസോസിയേഷെൻറ സാംസ്കാരിക സമ്മേളനത്തിനെത്തിയപ്പോഴാണ് പഠിപ്പിച്ച കാലത്തിലേക്ക് മടങ്ങിയത്. വിജിലൻസ് ഓഫിസിലെ ക്ലർക്ക് സീനയാണ് ജോയ് മാത്യു തന്നെ പഠിപ്പിച്ചിരുന്നുവെന്ന് പറഞ്ഞത്.
സമ്മേളനത്തിലെ പ്രസംഗം അവസാനിപ്പിക്കുന്ന വേളയിലാണ് അധ്യാപക വേഷമണിഞ്ഞ കഥ അദ്ദേഹം പങ്കുവെച്ചത്. 1985 ൽ വാടാനപ്പള്ളിയിൽ നാടക പ്രവർത്തനവുമായി തങ്ങുമ്പോളായിരുന്നു അധ്യാപക വേഷം. പകൽ സമയത്ത് തിരക്കില്ലാത്തതിനാൽ സമീപത്തെ പാരലൽ കോളജിൽ ഇംഗ്ലീഷ് ഡ്രാമ പഠിപ്പിക്കാൻ പോയി. താമസിക്കാൻ സ്ഥലം കിട്ടാൻ പ്രയാസമായതിനാൽ ഒരു മന്ത്രവാദിയുടെ കൂടെയാണ് താമസിച്ചതെന്നും തമാശരൂപേണ ജോയ് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.