കോഴിക്കോടിനെ അത്രമേൽ ഇഷ്ടം -കെ.മധു
text_fieldsകോഴിക്കോട്: കോഴിക്കോടിനെ അത്രമേൽ ഇഷ്ടപ്പെടുന്നതായി സംവിധായകൻ കെ. മധു. കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് യു.എ.ഇ മിഡിൽ ഈസ്റ്റ് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ നടന്ന ഹ്രസ്വ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ വിഷമവും വേദനയും ഉണ്ട്. മലയാള സിനിമയുടെ മാന്യതയുടെ കാലത്താണ് താൻ സിനിമയിൽ എത്തിച്ചേർന്നത്. ഷോർട്ട് ഫിലിം വിജയിപ്പിക്കുക എന്നത് സാധാരണ കമേഴ്സ്യൽ സിനിമ വിജയിപ്പിക്കുന്നതിനെക്കാൾ ഏറെ ബുദ്ധിമുട്ടാണ്.
അര മണിക്കൂർ വരെ ദൈർഘ്യമുള്ള അറുപതോളം ഹ്രസ്വചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. പ്രവാസവും പ്രണയവും വിരഹത്തിെൻറ തീക്ഷ്ണതയും ദൃശ്യഭാഷയൊരുക്കിയ ഇക്കരെ, ഫൈവ് മിനിറ്റ്സ്, സോണിേട്ടാസ് എന്നിവ ഉൾപ്പെടെ 30ഒാളം ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിച്ചത്. ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. കെയർ ഒാഫ് സൈറാബാനു സംവിധായകൻ ആൻറണി സോറി മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവൽ ഡയറക്ടർ നടൻ രവീന്ദ്രൻ ചിത്രങ്ങൾ പരിചയപ്പെടുത്തി.
പി.വി. ഗംഗാധരൻ, സന്ദീപ് എന്നിവർ സംസാരിച്ചു. എ.പി. അബ്ദുല്ലക്കുട്ടി സ്വാഗതവും പി.കെ. സുനിൽ നന്ദിയും പറഞ്ഞു. രാവിലെ 11 മുതൽ പ്രദർശനം നടന്നു. ബുധനാഴ്ച 11 മുതൽ ഫിലിം പ്രദർശനവും വൈകീട്ട് 6.30ന് സമാപന സമ്മേളനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.