നടൻ കലാശാല ബാബു അന്തരിച്ചു
text_fieldsകൊച്ചി: സിനിമ-സീരിയൽ-നാടക നടന്‍ കലാശാല ബാബു(68 ) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഞായറാഴ്ച ലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പല സിനിമകളിലൂടെയും സഹതാരമായും വില്ലനായും തിളങ്ങിയ കലാശാല ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത്.
പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ലാണ് ജനനം. ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥർ എന്നിവർ മക്കളാണ്.
കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവെൻറയും കെ.ടി.മുഹമ്മദിെൻറയും സഹപ്രവര്‍ത്തകനായിരുന്നു. ജോണ്‍ പോളിെൻറ ഇണയേത്തേടി (1977) എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം നിലയില്‍ കലാശാല എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കി. ഇൗ നാടകസംഘത്തിെൻറ പേരാണ് പിന്നീട് സ്വന്തം പേരിനൊപ്പം ചേർത്തത്.
ക്യൂൻ, വിശ്വവിഖ്യാതമായ മൂക്ക്, താങ്ക്യു വെരിമച്ച്, പോളേട്ടെൻറ വീട്, ഒപ്പം, ടു കൺട്രീസ്, രാസലീല, മുല്ലമൊട്ടും മുന്തിരിച്ചാറും, ചേകവർ, പുതിയമുഖം, റൺവേ, ബാലേട്ടൻ, പച്ചക്കുതിര, ചെസ്സ്, അവൻ ചാണ്ടിയുെട മകൻ, കനക സിംഹാസനം, തുറുപ്പു ഗുലാൽ, തൊമ്മനും മക്കളും, കസ്തൂരിമാൻ, എെൻറ വീട് അപ്പൂെൻറം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 28 ഒാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.