കമൽഹാസന് 65; ആഘോഷമാക്കി ജന്മനാട്
text_fieldsചെന്നൈ: നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസെൻറ 65ാം പിറന്നാൾ ജന്മനാടായ പര മകുടിയിൽ വിപുലമായി ആഘോഷിച്ചു. മധുരയിൽനിന്ന് പരമകുടിയിലെത്തിയ കമൽഹാസന് പാർട്ടി പ്രവർത്തകരും ആരാധകരും നാട്ടുകാരും ഉൗഷ്മളമായ വരവേൽപ്പ് നൽകി.
പരമക ുടിയിലെ വസതിയിൽ മക്കളായ ശ്രുതിഹാസൻ, അക്ഷര ഹാസൻ, ജ്യേഷ്ഠൻ ചാരുഹാസൻ, നടി സുഹാസിനി എന്നിവരുൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളും നടൻ പ്രഭുവും ഒത്തുകൂടി. തുടർന്ന് കമൽഹാസെൻറ പിതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ അഡ്വ. ഡി. ശ്രീനിവാസെൻറ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. നൈപുണ്യ വികസന കേന്ദ്രത്തിെൻറ ഉദ്ഘാടനവും വൃക്ഷത്തൈകൾ നടുന്ന ചടങ്ങും നടന്നു.
തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കമൽഹാസൻ പറഞ്ഞു. മക്കൾ നീതി മയ്യത്തിെൻറ ആഭിമുഖ്യത്തിൽ തമിഴകമൊട്ടുക്കും നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരമകുടി കോടതി വളപ്പിലെ ബാർ അസോസിയേഷൻ കെട്ടിടത്തിൽ പിതാവ് ശ്രീനിവാസെൻറ ഛായാചിത്രവും കമൽഹാസൻ അനാച്ഛാദനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.