ട്വിറ്ററിൽ നിന്ന് ‘കള’ത്തിലിറങ്ങി കമൽഹാസൻ
text_fieldsചെന്നൈ: സാമൂഹിക മാധ്യമമായ ട്വിറ്ററിൽ അഭിപ്രായം കുറിക്കുന്നതിനെ വിമർശിച്ചവർക്ക് ഉലകനായകൻ കമൽഹാസെൻറ അളന്നുമുറിച്ച മറുപടി. പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്ന ചെന്നൈക്ക് സമീപം ആയിരം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എന്നൂർ തുറമുഖത്തിെൻറ പരിസര പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. ട്വിറ്ററിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന വിമർശനത്തിന് മറുപടിയുമായാണ് ശനിയാഴ്ച രാവിലെ കമൽ എന്നൂർ തുറമുഖത്ത് എത്തിയത്.
കൊസസ്ഥലയാർ പ്രേദശത്തെ കൈയേറ്റങ്ങൾ മൂലം 10 ലക്ഷത്തോളം ജനസംഖ്യയുള്ള വടക്കൻ ചെന്നൈ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതായി കമൽ ചൂണ്ടിക്കാട്ടി. പ്രദേശത്തേക്ക് മുതിർന്ന ഉദ്യോഗസ്ഥരെ അയച്ച് സർക്കാർ ഉടൻ റിപ്പോർട്ട് ശേഖരിക്കാനും ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന കമലിെൻറ ആദ്യ പൊതുജന ഇടപെടലിന് വൻ മാധ്യമശ്രദ്ധയാണ് ലഭിച്ചത്. എന്നൂര് കാട്ടുകുപ്പത്തെ ഗ്രാമവാസികള്‍ പരാതികളുമായി കമലിനു ചുറ്റും തടിച്ചുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.