കമൽഹാസൻ രജനീകാന്തിനെ കണ്ടു; തങ്ങളുടേത് രണ്ട് വഴിയെന്ന് രജനി
text_fieldsചെന്നൈ: വരുന്ന ബുധനാഴ്ച രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്താൻപോകുന്ന തമിഴ് സൂപ്പർ താരം കമൽ ഹാസൻ, നാടകീയമായി നടൻ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിെൻറ മുന്നോടിയായാണ് സന്ദര്‍ശനമെന്നും സുഹൃത്തുക്കള്‍ എന്ന നിലയിലാണ് കാണാനെത്തിയതെന്നും കമല്‍ പറഞ്ഞു. പാർട്ടി പ്രഖ്യാപനം നടത്തുന്ന രാമേശ്വരത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കണോ എന്ന കാര്യം രജനികാന്താണ് തീരുമാനിക്കേണ്ടതെന്നും കമല്‍ പറഞ്ഞു.
അതേസമയം, കമലും താനും പണത്തിനുവേണ്ടിയോ പ്രശസ്തിക്കുവേണ്ടിയോ അല്ല രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും രണ്ടുപേർക്കും അഭിനയംപോലെതന്നെ രാഷ്ട്രീയത്തിലും രണ്ടു വഴി എന്നും രജനി പ്രതികരിച്ചു. ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയുടെ അവസാനം വാഹനത്തിനടുത്തെത്തി രജനി, കമലിനെ യാത്രയയച്ചു.
ഇൗ മാസം 21ന് മധുരയിൽ നടക്കുന്ന പാർട്ടി പ്രഖ്യാപന പരിപാടിയുടെ സമയക്രമം കമൽ ഹാസൻ പുറത്തുവിട്ടു. 21ന് രാവിലെ 7.45ന് മുൻ രാഷ്ട്രപതി അന്തരിച്ച ഡോ.എ.പി.ജെ അബ്ദുൽ കലാമിെൻറ രാമേശ്വരത്തെ വീട്ടിൽനിന്ന് രാഷ്ട്രീയ യാത്ര ആരംഭിക്കും. 8.15ന് എ.പി.ജെ അബ്ദുൽകലാം സ്കൂൾ സന്ദർശിക്കും.
തുടർന്ന് ഒമ്പതു മണിയോടെ രാമേശ്വരത്തെ ഗണേഷ് മഹലിൽ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച. 11.10ന് കലാം സ്മാരകം സന്ദർശിക്കും. തുടർന്ന് മധുരയിലേക്കുള്ള യാത്രാമധ്യേ രാമനാഥപുരം കൊട്ടാരം, പരമക്കുടി ലെനാ മഹൽ, മാനമധുര എന്നിവിടങ്ങളിൽ നടക്കുന്ന െപാതുയോഗങ്ങളിൽ പെങ്കടുക്കും.
വൈകീട്ട് അഞ്ച് മണിക്ക് മധുരയിൽ കാർഷിക സർവകലാശാലക്കു സമീപത്തെ ഒത്തക്കട മൈതാനത്ത് പതാക ഉയർത്തിയ ശേഷം പാർട്ടി പ്രഖ്യാപന സമ്മേളനം തുടങ്ങും. ഇതിനുപിന്നാലെ ദക്ഷിണ തമിഴ്നാട്ടിലെ ജില്ലകളിൽ പര്യടനത്തിന് തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.