കമൽഹാസെൻറ തെരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ഡോണൾഡ് ട്രംപിെൻറ ചീഫ് കാമ്പയിനർ
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ജനസമ്പർക്ക പരിപാടികൾക്ക് തുടക്കംകുറിച്ച് മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസൻ. പശ്ചിമ മേഖല ജില്ലകളിൽ പര്യടനമാരംഭിച്ച കമലിെൻറ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപംനൽകുന്നത് അമേരിക്കയിൽ ഡോണൾഡ് ട്രംപിെൻറ അവസാനഘട്ട 45 ദിവസത്തെ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ച ആന്ധ്ര സ്വദേശി അവിനാശ് ഇരഗവരപുവാണ്. ഇക്കാര്യം കോയമ്പത്തൂർ മേഖലയിലെ പ്രവർത്തക യോഗത്തിനുശേഷം കമൽഹാസൻ തന്നെയാണ് വാർത്താലേഖകരെ അറിയിച്ചത്.
കമൽഹാസെൻറ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങൾ യുവജനങ്ങളിലെത്തിക്കുന്നതോടൊപ്പം മാതൃകാഗ്രാമങ്ങൾ സൃഷ്ടിച്ച് പ്രചാരണായുധമാക്കാനാണ് നീക്കം. മറ്റു രാഷ്ട്രീയകക്ഷികളിൽനിന്ന് വ്യത്യസ്തമായ പ്രവർത്തനരീതിയിലൂടെ ജനശ്രദ്ധയാകർഷിക്കുകയാണ് ലക്ഷ്യം. ലഖ്നോ െഎ.െഎ.എം ഇലക്ട്രിക് എൻജിനീയറിങ് ബിരുദധാരിയായ അവിനാശിനെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ട്രംപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു.
പ്രധാന പ്രവർത്തകരുമായി കൂടിയാലോചന നടത്തി സംഘടന പ്രവർത്തനം ഉൗർജിതപ്പെടുത്തുന്നതോടൊപ്പം കലാലയങ്ങളിലും മറ്റുമായി വിദ്യാർഥികളെയും യുവജനങ്ങളെയും ഒപ്പം നിർത്താനാണ് കമലിെൻറ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച കമൽഹാസൻ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.