Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2018 2:16 AM IST Updated On
date_range 14 July 2018 2:16 AM ISTദിലീപിനെ തിരിച്ചെടുത്തതിനെതിരെ കമൽഹാസൻ
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ വേണ്ടത്ര കൂടിയാലോചനക്ക് ശേഷമായിരുന്നു ‘അമ്മ’യിൽ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് നടൻ കമൽഹാസൻ. വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉയർത്തുന്ന നിലപാടുകളെ പിന്തുണക്കുന്നതായും കൊച്ചിയിൽ സ്വകാര്യ പരിപാടിയിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.
മതേതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. അഭിനയിക്കാൻ അറിയാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും താൻ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും കമൽഹാസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story