എം.ടിക്കും കമലിനും ചലച്ചിത്ര പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം
text_fieldsകൊച്ചി: ഏതിന്‍െറ പേരിലായാലും രാജ്യത്തെയും രാജ്യനിവാസികളെയും ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ അവസാന ശ്വാസംവരെ അണിചേരുമെന്ന് മലയാള സിനിമ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ഇതുന്നയിച്ച് അവര്‍ ദൃഢപ്രതിജ്ഞയെടുത്തു. എം.ടി. വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധകൂട്ടായ്മ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് കനത്ത താക്കീതായി. നടി മഞ്ജു വാര്യര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അനന്തമായ പൗരാവകാശങ്ങള്‍ ഓരോ പൗരനും കല്‍പിച്ചുനല്‍കുന്ന ഭരണഘടനയെ നെഞ്ചോടുചേര്‍ക്കുന്ന രാജ്യമാണ് ഭാരതം. ഭാഷ, ജാതി, മതം, വര്‍ണവൈവിധ്യങ്ങളെ ഒരേ ധാരയിലേക്ക് ചേര്‍ത്തുവെക്കുന്ന അപൂര്‍വതയുമാണത്. ഈ ഇഴചേരലിന്‍െറ നൂലുപൊട്ടിയാല്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ തുടര്‍ച്ചയുള്ള പാരമ്പര്യം ഛിന്നഭിന്നമാകും. അത് സംഭവിക്കാതിരിക്കുക എന്ന ദൗത്യം ഏറ്റെടുത്തുവരുന്നത് കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമാണെന്ന് പ്രതിജ്ഞയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു.
ഹിറ്റ്ലറുടെ കൊടും ക്രൂരതകളിലേക്ക് നാട് ചെന്നത്തൊതിരിക്കണമെങ്കില്‍ ശക്തമായി പ്രതികരിക്കണമെന്നും അല്ളെങ്കില്‍ ഇന്ത്യ ഇല്ലാതാകുമെന്നും കൂട്ടായ്മയില്‍ സംസാരിച്ച കെ.എഫ്.ഡി.സി ചെയര്‍മാന്‍ ലെനില്‍ രാജേന്ദ്രന്‍ പറഞ്ഞു. ഹിറ്റ്ലറുടെ ശരീരഭാഷയും ആശയങ്ങളും ഇന്ത്യയിലും ആവര്‍ത്തിക്കാനാകുമെന്ന് കരുതുന്ന ചിലയാളുകളുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രശ്നമാണ് ഹിറ്റ്ലര്‍ ആദ്യം ഉയര്‍ത്തിയത്. പിന്നീടാണ് വംശഹത്യയിലേക്ക് തിരിഞ്ഞതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കലാകാരന് സംസാരിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന ഡയറക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രഞ്ജി പണിക്കര്‍ പറഞ്ഞു. നാടിന്‍െറ ചരിത്രത്തെ പാകിസ്താനിലേക്ക് നാടുകടത്താന്‍ പറ്റില്ല. വന്നുകയറിയതിനെ മാറോടുചേര്‍ത്ത നമ്മുടെ സംസ്കാരത്തിനുവേണ്ടി ഉറക്കെ സംസാരിക്കുകയാണ് കലാകാരന്‍െറ ബാധ്യതയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഭാഗ്യലക്ഷ്മി, നടന്‍ അനൂപ് മേനോന്‍, കെ.പി.എ.സി ലളിത, തിരിക്കഥാകൃത്ത് ആര്‍. ഉണ്ണി, സംവിധായകരായ സിദ്ദീഖ്, ലാല്‍ എന്നിവര്‍ സംസാരിച്ചു. സിബി മലയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ആമുഖം പറഞ്ഞു.
സംവിധായകരായ ജോഷി, എ.കെ. സാജന്‍, ജി.എസ്. വിജയന്‍, ബ്ളെസി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, കലവൂര്‍ രവികുമാര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ഷാഫി, ജോഷി മാത്യു, റാഫി മെക്കാര്‍ട്ടിന്‍, പ്രിയനന്ദനന്‍, സലാം ബാപ്പു, ഫാസില്‍ കൂട്ടുങ്ങല്‍, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ബെന്നി പി. നായരമ്പലം, സംഗീത സംവിധായകരായ ബിജിപാല്‍, രാഹുല്‍ രാജ്, താരങ്ങളായ സിദ്ധാര്‍ഥ്, റീമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ്, അഞ്ജലി അനീഷ്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍, നിര്‍മാതാവ് സെവന്‍ ആര്‍ട്സ് വിജയകുമാര്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ വന്‍നിര പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.