കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചു
text_fieldsബംഗളൂരു: കന്നഡ സിനിമ താരവും നടി മേഘ്ന രാജിെൻറ ഭർത്താവുമായ ചിരഞ്ജീവി സർജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ബംഗളൂരുവിലെ സാഗർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയുടെ അനന്തരവനും കന്നഡ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനുമാണ്. കോവിഡ് പശ്ചാത്തലത്തിൽ താരത്തിെൻറ സ്രവം പരിശോധനക്കയച്ചു.
ഇതിനോടകം 22 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ആദ്യ ചിത്രം. അവസാന ചിത്രമായ ശിവാർജുന ലോക്ഡൗണിന് തൊട്ടുമുമ്പാണ് തിയറ്ററിലെത്തിയത്.
ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട മേഘ്ന രാജിനെ ജീവിതസഖിയാക്കിയത്. രാജമാര്‍ത്താണ്ഡ, എപ്രില്‍, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുേമ്പാഴാണ് അപ്രതീക്ഷിത വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.