കന്നട പത്രത്തിൽ പ്രകാശ് രാജിന്‍റെ കോളം നിർത്തി
text_fieldsബംഗളൂരു: നടനും ഫാഷിസ്റ്റ് വിമർശകനുമായ പ്രകാശ് രാജിെൻറ കോളം കന്നടപത്രമായ ഉദയവാണിയിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം. പൊടുന്നനെ തെൻറ കോളം നിർത്തിയതിലെ നീരസം നടൻ ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. അടുത്തിടെ ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തുവന്ന പ്രകാശ് രാജിെൻറ കോളം ഉദയവാണിയിൽ പുതിയ എഡിറ്റർ ചുമതലയേറ്റയുടനെയാണ് നിർത്തിയത്.
സെപ്റ്റംബറിൽ ബംഗളൂരുവിൽ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ അടുത്ത സുഹൃത്തായ പ്രകാശ് രാജ് ഗൗരിയുടെ മരണശേഷം തീവ്രഹിന്ദുത്വത്തിനെതിരെ തുറന്ന വാക്പോരിനിറങ്ങിയിരുന്നു. ഗൗരിയുടെ മരണ ശേഷമായിരുന്നു ഉദയവാണിയിൽ കോളം ആരംഭിച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെ എന്നിവർക്ക് പല സന്ദർഭങ്ങളിലായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ നൽകിയ മറുപടി ഏറെ ചർച്ചയായിരുന്നു.
ഉദയവാണിയിൽ ശനിയാഴ്ചകളിൽ കൈകാര്യം ചെയ്തിരുന്ന കോളമാണ് പെെട്ടന്ന് നിർത്തിയത്. ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് ഇതിനെ കളിയാക്കിയ പ്രകാശ് രാജ് ഇതിനുപിന്നിലെ അദൃശ്യകരങ്ങളെ ഞങ്ങൾ കാണുന്നില്ലെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ എന്നും ട്വിറ്ററിൽ ചോദിച്ചു. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളിൽ തെൻറ നിലപാട് വ്യക്തമാക്കാൻ പ്രകാശ് രാജ് സമൂഹമാധ്യമങ്ങൾക്കൊപ്പം ഇൗ കോളത്തെയും ഉപയോഗിച്ചിരുന്നു. ഡിസംബർ 24നാണ് അവസാന കോളം പ്രസിദ്ധീകരിച്ചത്.
കർണാടകയിലെ വൻകിട ബിസിനസ് ഗ്രൂപ്പായ മണിപ്പാൽ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ളതാണ് ഉദയവാണി പത്രം. മണിപ്പാൽ ഗ്രൂപ് ഉടമസ്ഥനായ ഡോ. രഞ്ജൻപൈ ആരിൻ കാപിറ്റൽ പാർട്ണേഴ്സ് മുഖേന റിപ്പബ്ലിക് ടി.വിയിലും മുതൽ മുടക്കിയിട്ടുണ്ട്.
സംഘ്പരിവാറിന് ഏറെ സ്വാധീനമുള്ള ഉഡുപ്പി, മംഗളൂരു അടക്കം കർണാടകയുടെ തീരമേഖലയിൽ നിരവധി വരിക്കാരുള്ള പത്രം കൂടിയാണിത്. മേഖലയിൽനിന്നുള്ള നിരന്തര ഇടപെടലുകളാണ് കോളം നിർത്താൻ കാരണമായതെന്ന് അറിയുന്നു. എന്നാൽ, പുതിയ എഴുത്തുകാർക്കായി അവസരമൊരുക്കാനാണ് കോളം നിർത്തിയതെന്നും അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പ്രകാശ് രാജിന് മുേമ്പ പത്രത്തിൽ കോളമെഴുത്ത് ആരംഭിച്ചവരുടെ കോളം എന്തുകൊണ്ട് നിർത്തുന്നില്ലെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.