പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്ന് കരൺ ജോഹർ Video
text_fieldsമുംബൈ: പാക് താരങ്ങളെ ഇനി തന്‍റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകുക. ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിന് മുമ്പെടുത്ത ചിത്രമാണ് 'യെ ദിൽഹെ മുഷ്കി'ലെന്നും ചിത്രത്തിന്‍റെ പ്രദർശനം തടയരുതെന്നും കരൺ ജോഹർ അഭ്യർഥിച്ചു.
സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സന്ദർഭത്തിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവങ്ങളിൽ എല്ലാ ഇന്ത്യക്കാർക്കുമുള്ള വികാരം തന്നെയാണ് തനിക്കുള്ളത്.
രാജ്യദ്രോഹിയെന്ന് തന്നെ മുദ്ര കുത്തിയതിലുള്ള ദുഃഖത്തിലാണ് വിവാദത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്തിരുന്നത്. ചിത്രത്തിന് വേണ്ടി പ്രയത്നിച്ച മുന്നൂറോളം പേരുടെ കഠിനദ്ധ്വാനം പ്രതിഷേധക്കാർ മറക്കുകയാണെന്നും കരൺ വ്യക്തമാക്കി.
ഒക്ടോബർ 28ന് 'യെ ദിൽഹെ മുഷ്കിൽ' റിലീസ് ചെയ്യാനിരിക്കെയാണ് ഉറി ഭീകരാക്രമണം നടക്കുന്നതും തുടർന്ന് പാക് താരങ്ങളെ ഇന്ത്യൻ സിനിമകളിൽ അഭിനയിപ്പിക്കരുതെന്ന ആവശ്യവുമായി എം.എൻ.എസ് രംഗത്തു വരികയും ചെയ്തത്. പാക് താരം ഫവാദ് ഖാൻ അഭിനയിച്ച 'യെ ദിൽഹെ മുഷ്കിൽ' പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ അറിയിച്ചതോടെ നിർമാതാക്കൾ പ്രതിസന്ധിയിലായി.
പാക് താരങ്ങൾ അഭിനയിക്കുന്ന വിഷയത്തിൽ ബോളിവുഡിൽ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. എന്നാൽ, പാക് താരങ്ങൾക്ക് പിന്തുണയുമായി ഏറ്റവും അവസാനം രംഗത്തെത്തിയത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.