കശ്മീർ കുട്ടികൾക്കെതിരായ അതിക്രമം ആശങ്കജനകം –നടി തൃഷ
text_fieldsചെന്നൈ: ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ പശ്ചാത്തലത്തിൽ ജമ്മു-കശ്മീരിെല കുട് ടികളുടെ പരിതാപകരമായ അവസ്ഥ ആശങ്കജനകമെന്ന് യുനിസെഫ് സെലിബ്രിറ്റി അഡ്വക്കറ്റും നടിയുമായ തൃഷ അഭിപ്രായപ്പെട്ടു. ചെന്നൈയിൽ യുനിസെഫ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ജമ്മു-കശ്മീരിൽ ഇപ്പോഴും വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ തുറന്നിട്ടുണ്ടെങ്കിലും ഹാജർനില കുറവാണ്. കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതെന്തും അവർക്കെതിരായ അതിക്രമമായി കണക്കാക്കണം.
കുട്ടികൾക്കു വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലൂടെ നിലവിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നതിനു കാരണമാവുമെന്നും അവർ പറഞ്ഞു. 2017ലാണ് തൃഷ യുനിസെഫിെൻറ അഡ്വക്കറ്റ് പദവിയിൽ നിയമിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.