‘കത്തി നൃത്തം’ കാനിലേക്ക്
text_fieldsബംഗാളി സംവിധായകൻ അനീക് ചൗധരിയുടെ ആദ്യ മലയാള ചിത്രം ‘കത്തി നൃത്തം’ കാൻ ചലചിത്രമേളയിലേക്ക് . മലയാളത്തിൽ ഒരു ബംഗാളി സംവിധായകൻ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ‘കത്തി നൃത്തം.
കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവൽ വെർച്വൽ പ്ലാറ്റ്ഫോമിലാണ് അരേങ്ങറുക. ജൂൺ 22 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ. ലോകത്തെ പ്രധാന ചലചിത്ര മേളകളെല്ലാം കോവിഡിെൻറ പശ്ചാതലത്തിൽ റദ്ദാക്കിയപ്പോഴാണ് കാൻ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്.
![](https://www.madhyamam.com/sites/default/files/mmammama.jpg)
നേരേത്ത ഓസ്കാർ അക്കാദമിയുടെ മാർഗരറ്റ് ഹെറിക് ലൈബ്രറിയിലേക്ക് കത്തി നൃത്തത്തിെൻറ തിരക്കഥ ഉൾപ്പെടുത്തിയിരുന്നു. ഒ. ഹെൻട്രിയുടെ കഥയെ പിന്തുടർന്ന് മഹാഭാരതത്തെ പശ്ചാതലമാക്കി പരാജിതനായ കഥകളി നടെൻറ വിഷാദഭരിതമായ ജീവിതമാണ് ‘കത്തി നൃത്തം’ പ്രമേയമാക്കുന്നത്. അനീക് ചൗധരിയുടെ ദ വൈഫ്സ് ലെറ്റർ, വൈറ്റ്, കാക്ടസ് എന്നീ ചിത്രങ്ങളും കാനിൽ പ്രദർശിപ്പിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.