കിം കി ഡുക്കിൻെറ ആകാശ കപ്പലിൽ നെഞ്ചിടിപ്പോടെ പ്രേക്ഷകർ
text_fieldsതിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യമായി വിമാനം ആകാശത്തിൻെറ നെറു കയിലേക്ക് ചിറകുവിരിച്ചപ്പോൾ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനം കിം കി ഡുക് ആകാശത്തിലേക്ക് തൊട്ടുവിട്ടത് ഒരു കപ്പലായിരുന്നു.
ഭാവനാവൈചിത്ര്യങ്ങളു ടെ വിസ്മയലോകത്ത് പ്രേക്ഷകരുടെ യുക്തിയെ വെല്ലുവിളിച്ച് ആ വിനോദ കപ്പൽ ആകാശപ്പരപ ്പിലൊഴുകി. മനുഷ്യനിർമിത യന്ത്രങ്ങളും ആധുനിക സംവേദന മാധ്യമങ്ങളും നിയന്ത്രിക്കു ന്ന ലോകത്തിന് മുകളിൽ മറ്റൊരു ലോകം കിം കി ഡുക് എന്ന കൊറിയൻ കപ്പിത്താൻ കണ്ടെത്തിയപ്പോൾ ആ കപ്പലിൽ ഒരിടം കണ്ടെത്താനായിരുന്നു ആയിരത്തോളം വരുന്ന പ്രേക്ഷകരുടെ ഉന്തും തള്ളും.
തെൻറ 23ാമത്തെ സിനിമയായ ‘ഹ്യൂമൻ സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ’പ്രപഞ്ചത്തോടും പ്രകൃതിയോടുമുള്ള ഡുക്കിെൻറ ദർശനം ഒന്നുകൂടി അടിവരയിടുന്നുണ്ട്. മേളയുടെ മൂന്നാംദിനമായ ഇന്നലെ 58 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
പ്രൊജക്ടർ തകരാറിലായതിനെ തുടർന്ന് മുഖ്യവേദിയായ ടാഗോറിൽ ഞായറാഴ്ച മത്സരചിത്രങ്ങളുടെ പ്രദർശനം മാറ്റിവെച്ചു. എറണാകുളത്ത് നിന്ന് പ്രൊജക്ടർ എത്തിച്ചശേഷം തിങ്കളാഴ്ച വൈകീട്ട് ആറുമണിമുതലേ ടാഗോറിൽ പ്രദർശനം ആരംഭിക്കൂവെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. മാറ്റിവെച്ച ചിത്രങ്ങളടക്കം ഉൾപ്പെടുത്തി പുതിയ ഷെഡ്യൂൾ ഞായറാഴ്ച വൈകീേട്ടാടെ ചലച്ചിത്ര അക്കാദമി െവബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ക്രിസ്റ്റ്യന്‍ പെറ്റ്സോള്ഡിെൻറ ട്രാന്‍സിറ്റ്, ഐവാന്‍ സംവിധാനം ചെയ്ത ജംപ്മാന്‍, യാന്‍ ഗോണ്സാലസിെൻറ നൈഫ് ഹാര്‍ട്ട് എന്നിവ മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. നാലാം ദിവസമായ ഇന്ന് ലോക സിനിമാ വിഭാഗത്തിലെ 33 ചിത്രങ്ങളടക്കം 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ജൂറി ചെയര്മാന് മജീദ് മജീദിയുടെ ‘മുഹമ്മദ്: ദ മെെസഞ്ചര് ഓഫ് ഗോഡ്’ രാത്രി 10.30ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ചിത്രത്തിെൻറ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.