പ്രളയ സഹായം: പാർവതിയുെട പേരിൽ പോസ്റ്റ്; വ്യാജ അക്കൗണ്ടെന്ന് നടി
text_fieldsകോഴിക്കോട്: നടി പാർവതി തിരുവോത്തിൻെറ പേരിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് . വടക്കൻ കേരളത്തിലുണ്ടായ ദുരിതത്തിൽ മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തെക്കൻ കേരളത്തിലുള്ളവർ ആലോച ിച്ചു നിൽക്കാതെ ഉണർന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പോസ്റ്റ്. പാർവതി ടി.കെ എന്ന അക്കൗണ്ടിലാ ണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം തെക്കൻ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്ന് അവശ്യ സാധനങ്ങളുമായി ആളുകളെത്തി വീടുകളിലെ ചളി വൃത്തിയാക്കിയ ശേഷമാണ് മടങ്ങിയതെന്നും പല ക്യാമ്പുകളിലും മതിയായ വസ്ത്രമോ ഭക്ഷണമോ ഇല്ലെന്നും തെക്കൻ കേരളത്തിലുള്ളവർ ആലോചിച്ച് നിൽക്കാതെ ഉണർന്ന് പ്രവർത്തിക്കണമെന്നുമായിരുന്നു പോസ്റ്റ്. ഇപ്പോഴല്ലാതെ എപ്പോഴാണ് നിങ്ങൾ സഹായിക്കുകയെന്നും തെക്കൻ കേരളത്തിലുള്ളവരോടെന്ന തരത്തിൽ പോസ്റ്റിൽ ചോദിക്കുന്നുണ്ട്.
എന്നാൽ അതൊരു വ്യാജ അക്കൗണ്ട് ആണെന്ന് വ്യക്തമാക്കിക്കൊണ്ട് നടി രംഗത്തെത്തി. നമ്മുടെ നാട് വീണ്ടുമൊരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തേൻറതെന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകളിടുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് പാർവതി അഭിപ്രായപ്പെട്ടു. വ്യാജ പേജുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
തെറ്റായതും വ്യാജമായതുമായ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാമെന്നും ഒരിക്കൽ കൂടി ഒരുമിച്ച് അതിജീവിക്കാമെന്നും പാർവതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.