മോഹൻലാലിനെതിരെ കേസ്; വാർത്ത അടിസ്ഥാന രഹിതമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർ ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. താരത്തിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഒാൺലൈൻ മാധ്യമ ങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ ഇതിൽ വസ്തുതയില്ലെന്നും കമ്മിഷൻ പി.ആർ.ഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – പത്രക്കുറിപ്പിൽ പറയുന്നു
ജനതകർഫ്യൂ ദിനത്തിൽ നാം ക്ലാപ്പടിക്കുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ടെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഇത് അശാസ്ത്രീയമായ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി ദിനു എന്ന യുവാവാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.