കമലിന് ഐക്യദാര്‍ഢ്യമുയര്‍ത്തി സാംസ്കാരിക കേരളം
text_fieldsകൊടുങ്ങല്ലൂര്‍: കേരളത്തെ ഫാഷിസത്തിന്‍െറ ഇരുള്‍ വിഴുങ്ങാന്‍ അനുവദിക്കില്ളെന്ന പ്രഖ്യാപനമുയര്‍ത്തി ചരിത്രഭൂമിയായ കൊടുങ്ങല്ലൂരില്‍ മാനവികതയുടെ മഹാകൂട്ടായ്മ. സംഘ്പരിവാര്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ട സംവിധായകന്‍ കമലിനുള്ള ഐക്യദാര്‍ഢ്യം വിശാല ഫാഷിസ്റ്റ് വിരുദ്ധ ജനകീയ കൂട്ടായ്മയുടെ സവിശേഷ ചുവടുവെപ്പായി. രാഷ്ട്രീയ, കലാസാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ അണിനിരന്ന വേദിയും സദസ്സും തങ്ങള്‍ കമലിനോടും എം.ടിയോടും ഈ നാടിനോടുമൊപ്പമാണെന്ന് സാക്ഷ്യപ്പെടുത്തി. ‘കൊടുങ്ങല്ലൂര്‍ കൂട്ടായ്മ’യാണ് ഫാഷിസത്തിനെതിരെ സാംസ്കാരിക കേരളത്തിന്‍െറ ഐക്യദാര്‍ഢ്യവുമായി ‘ഇരുള്‍ വിഴുങ്ങും മുമ്പേ...’ പരിപാടി സംഘടിപ്പിച്ചത്.
ജനകീയ പ്രതിരോധത്തിന്‍െറ ആവേശകരമായ കൂട്ടായ്മയില്‍ പങ്കാളികളായി കലാസംസ്കാരിക, സാഹിത്യ, രാഷ്ട്രീയ വ്യക്തിത്വങ്ങളും പ്രതിഭകളും പങ്കെടുത്തു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ രാജ്യത്തിന്‍െറ ദേശീയത അംഗീകരിക്കാതെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ദേശീയത സ്വീകരിച്ച ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള സംഘ്പരിവാരങ്ങളാണ് ആദ്യം ഈ രാജ്യം വിട്ടുപോകേണ്ടതെന്ന് കൂട്ടായ്മയെ അഭിസംബോധന ചെയ്ത വ്യക്തിത്വങ്ങള്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയരംഗത്തെ പ്രമുഖരായ എം.എ. ബേബി. വി.ടി. ബല്‍റാം, ബിനോയ് വിശ്വം, എം.എല്‍.എമാരായ വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസന്‍, പ്രഫ. കെ.യു. അരുണന്‍, സാറാ ജോസഫ്, കെ. വേണു, സംവിധായകരായ ലാല്‍ ജോസ്, ആഷിഖ് അബു, സലാം ബാപ്പു,പ്രേംലാല്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, സുനില്‍ പി. ഇളയിടം, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, സംഗീത സംവിധായകന്‍ ബിജിപാല്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കഥാകൃത്ത് ആര്‍. ഉണ്ണി, കവി രാവുണ്ണി, പി.എന്‍. ഗോപീകൃഷ്ണന്‍, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, സജിത മഠത്തില്‍, നടി റീമ കല്ലിങ്കല്‍, കെ.കെ. ഷാഹിന, എന്‍.എം. പിയേഴ്സന്‍, ജി.പി. രാമചന്ദ്രന്‍, എം.എസ്. ബനേഷ്, പ്രഫ. കുസുമം ജോസഫ്, എന്‍. മാധവന്‍കുട്ടി, ബൈജു എം. നായര്‍, ദീപ നിശാന്ത്, ശീതള്‍ ശ്യാം, ടി.എന്‍. ജോയി, വി.എന്‍. സതീശന്‍ തുടങ്ങിയ കലാസാംസ്കാരിക, സാഹിത്യ രംഗത്തെ 70ഓളം പ്രതിഭാശാലികളാണ് അണിനിരന്നത്. വന്‍ ജനക്കൂട്ടവും ഐക്യദാര്‍ഢ്യവുമായത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.