സ്വപ്നതുല്യമായ ആദരിക്കലിന്റെ ഒാർമകളിൽ ജന്മനഗരം
text_fieldsകോഴിക്കോട്: എന്നന്നേക്കുമായി വിടപറഞ്ഞ െഎ.വി. ശശിയുടെ സംസ്കാരച്ചടങ്ങുകൾ കർമനഗരമായ ചെെന്നെയിലാണെങ്കിലും നാലു കൊല്ലം മുമ്പ് ജന്മനഗരം നൽകിയ സ്വീകരണം സ്വപ്ന തുല്യമായിരുന്നുവെന്ന് ആരാധകർ ഒാർക്കുന്നു. ജീവിച്ചിരിക്കുേമ്പാൾ അതുപോലൊരു ആദരവ് നൽകിയ കോഴിക്കോടിെൻറ സ്േനഹത്തിന് മനസ്സറിഞ്ഞ് നന്ദി പറഞ്ഞാണ് അദ്ദേഹം വേദി വിട്ടത്.
സ്വപ്നനഗരിയിൽ എം.ടി. വാസുദേവൻനായരും കമൽഹാസനും മമ്മൂട്ടിയും മോഹൻലാലുമുൾപ്പെട്ട വേദിയിലായിരുന്നു ശശി വികാരാധീനനായത്. മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും ചേർന്ന് ശശിയെ വേദിയിലേക്ക് ആനയിച്ചപ്പോൾ സദസ്സ് ഇളകിമറിയുകയായിരുന്നു. പ്രിയതമ സീമക്കൊപ്പം കവിയൂർ പൊന്നമ്മയും കെ.പി.എ.സി ലളിതയുമൊക്കെ അണിനിരന്ന വേദിക്ക് കുടുംബസദസ്സിെൻറ ഉൗഷ്മളത. വെസ്റ്റ്ഹിൽ ചുങ്കത്തെ ഗാന്ധിനഗർ കോളനിയിൽ ചിത്രീകരിച്ച ‘ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റി’െൻറയും ‘നാടോടിക്കാറ്റ്’ എന്ന മെഗാഹിറ്റിെൻറയും നിർമാണ പങ്കാളികൂടിയായിരുന്നു ശശി.
ഞാനെന്ന ഏകലവ്യന് ഒരുപാട് ദ്രോണാചാര്യന്മാരുള്ളതിൽ പ്രധാനി ശശിയാണെന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. ഒരിക്കൽ കൂടി ശശിയുടെ കഥാപാത്രമാകാനുള്ള മോഹം മമ്മൂട്ടി പങ്കിട്ടപ്പോൾ സിനിമയെ അനുഭവിപ്പിച്ചയാളാണ് ശശിയെന്നായിരുന്നു മോഹൻലാലിെൻറ പ്രതികരണം. കോഴിക്കോടിനെ ലോകത്തിന് കാണിച്ചുകൊടുത്തയാളാണ് ശശിയെന്ന് അന്ന് േമാഹൻലാൽ പറഞ്ഞത് സഹൃദയർ തലകുലുക്കി സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.