വേട്ടക്കാരൻ വേട്ടയാടപ്പെടുേമ്പാൾ
text_fieldsതിരുവനന്തപുരം: വേട്ടക്കാരനെ വിധി വേട്ടയാടുകയാണ്. അകപ്പെട്ട മുറിയിൽ ജീവിതത്തിലേക്ക് തിരിഞ്ഞുേനാക്കുേമ്പാൾ ഒാർമകളും ഗർവും കുറ്റബോധവുമെല്ലാം അയാളെ വേട്ടയാടുന്നു. ഇറാൻ സംവിധായകൻ കാസിം മൊല്ലയുടെ ‘കുപാലി’ൽ ഇൗ വേട്ടയാടൽ കാണുേമ്പാൾ പ്രേക്ഷകനും സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനടക്കുമെന്നുറപ്പ്.
വേട്ടയാടി കൊല്ലുന്ന മൃഗങ്ങളെ സ്റ്റഫ് ചെയ്ത് വെക്കുന്നതിൽ വിദഗ്ധനായ ഡോ. അഹമ്മദ് കുപാൽ എന്ന അമ്പത് വയസ്സുകാരൻ സമ്പന്നൻ പേർഷ്യൻ പുതുവത്സര ദിനത്തിൽ (നൗറസ്) കണ്ടെത്തുന്ന തിരിച്ചറിവുകളിലൂടെയാണ് ‘കുപാൽ’ പുരോഗമിക്കുന്നത്. ഭാര്യ ഫിറൂസയെക്കാളേറെ അയാൾ സ്നേഹിക്കുന്നത് വേട്ടനായ ഹയ്കുവിനെയാണ്. മകെൻറ മരണശേഷം വേട്ടയാടിയും ടി.വിയിൽ മൃഗങ്ങളെ കുറിച്ചുള്ള പരിപാടികൾ കണ്ടുമാണ് കുപാൽ നാളുകൾ തള്ളിനീക്കുന്നത്. ഹയ്കുവിനെയും മൃഗരൂപങ്ങളെയും പുറത്തുകളയാത്തതിെൻറ പേരിൽ പിണങ്ങിപ്പോയ ഭാര്യയെ പുതുവർഷത്തിൽ തിരികെ കൊണ്ടുവരാൻ വീട് അണിയിച്ചൊരുക്കുകയാണ് കുപാൽ.
എന്നാൽ, വീടും ഹയ്കുവും പഴയനിലയിൽ തന്നെയാണെന്ന് കണ്ട് ഫിറൂസ വീണ്ടും പിണങ്ങിപ്പോകുന്നു. പുതുവത്സരാഘോഷത്തിന് എത്താൻ ശ്രമിക്കുന്ന ബന്ധുവിനെ പോലും ഒഴിവാക്കി വേട്ടക്ക് പോകാൻ തയാറെടുക്കുകയാണ് കുപാൽ. എന്നാൽ, വേട്ടസാമഗ്രികളും മൃഗരൂപങ്ങളും സൂക്ഷിച്ചിരിക്കുന്ന, പല സുരക്ഷാ കവച വാതിലുള്ള മുറിയിൽ അയാളും ഹയ്കുവും അകപ്പെടുന്നു. ജ്യൂസ് വീണ മൊബൈൽ ഒാഫാകുന്നതോടെ അവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർഗവും അടയുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുേമ്പാഴാണ് താൻ ഭാര്യയെ എത്രമാത്രം അവഗണിച്ചെന്ന് അയാൾ തിരിച്ചറിയുന്നത്. കുപാലും ഹയ്കുവും കുറച്ചുനാൾ മുമ്പ് അപകടത്തിൽപ്പെട്ടിരുന്നു. അപ്പോെഴടുത്ത ഹയ്കുവിെൻറ എക്സ്റേ യാദൃച്ഛികമായി കിട്ടുേമ്പാൾ ആ മുറിയുടെ താക്കോൽ നായയുടെ വയറ്റിൽ ഉണ്ടെന്ന് കുപാൽ മനസ്സിലാക്കുന്നു. ഒരുപാട് മൃഗങ്ങളെ നിർദയം കൊന്ന അയാൾക്ക് പ്രിയപ്പെട്ട നായയെ കൊല്ലാൻ കഴിയുന്നില്ല. വിശപ്പ് സഹിക്കാതെ കുപാലിെൻറ ഗുളികകൾ തിന്ന് മരണാസന്നനാകുന്ന ഹയ്കുവിനെ പിന്നീടയാൾ ശ്വാസം മുട്ടിച്ചുകൊല്ലുന്നു- ഒരു മൃഗത്തെ കൊല്ലുേമ്പാൾ അയാൾ കരഞ്ഞ ഏക നിമിഷം.
ഭാര്യക്കൊപ്പമുള്ള പുതുവത്സര വിരുന്നിനായി ഒരുക്കിയ വിഭവങ്ങൾ ഒരു ചുമരിനപ്പുറത്തുള്ളപ്പോൾ മണ്ണിരയെ തിന്ന് വിശപ്പ് മാറ്റിയും മൂത്രം ശുദ്ധിയാക്കി ദാഹമകറ്റിയുമാണ് കുപാൽ കഴിയുന്നത്. പരസ്യത്തിലെ പിസ ചിത്രം വെര അയാൾ ആസ്വദിച്ച് കഴിക്കുന്നു. ഒേട്ടറെ മൃഗങ്ങളെ ക്രൂരമായി വേട്ടയാടിയ കുപാലിെൻറ മകൻ മരിക്കുന്നത് കുഞ്ഞ് ഗോൾഡ് ഫിഷിെൻറ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണെന്നത് വിധിയുടെ മറ്റൊരു വേട്ടയാടൽ.
ഫിഷ് ടാങ്കിൽനിന്ന് തെറിച്ചുവീണ് പിടയുന്ന ഗോൾഡ് ഫിഷിനെ ഇടാൻ പോകുേമ്പാൾ റോളർ ഷൂവിെൻറ ബാലൻസ് തെറ്റി നീന്തൽക്കുളത്തിൽ വീണാണ് മകൻ മരിക്കുന്നത്. അകപ്പെട്ട മുറിയിൽനിന്ന് രക്ഷപ്പെട്ട കുപാലിന് ദാഹം തീർക്കണം. ഹയ്കുവും മകനും പിരിഞ്ഞുപോയ ഭാര്യയുമില്ലാത്ത ജീവിതത്തിെൻറ വ്യർഥത തിരിച്ചറിഞ്ഞ് കുപാൽ ദാഹാർത്തനായി ചാടുന്നതും അതേ നീന്തൽക്കുളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.