കൈയേറ്റമെന്ന് ആരോപണം: ഡി സിനിമാസിെൻറ ഭൂമി അളന്ന് തിട്ടപ്പെടുത്തും
text_fieldsകൊച്ചി: ദിലീപിെൻറ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്ററിെൻറ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും. രാവിലെ 11മണിയോടെ തൃശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ടിെൻറ നേതൃത്വത്തിലാണ് ഭൂമി അളക്കുക. രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപടക്കം ഏഴ് പേര്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു.
തിയേറ്റര്‍ നിര്‍മിക്കുന്നതിനായി ചാലക്കുടിയില്‍ ദിലീപ് പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പരാതിയില്‍ ജില്ലാ ഭരണകൂടം നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് ഭൂമി അളക്കുന്നത്. ദിലീപിനും ഡി സിനിമാസിന് സമീപത്ത് ഭൂമിയുള്ള ആറ് പേര്‍ക്കും ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ സര്‍വെ സൂപ്രണ്ട് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി കയ്യേറ്റ ആരോപണത്തില്‍ വിശദ അന്വേഷണം നടത്താന്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിെൻറ ഭാഗമായാണ് ഏഴു ദിവസത്തെ നോട്ടീസ് നല്കി സ്ഥലം അളക്കുന്നത്. തോട് ഉള്‍പ്പെടുന്ന പുറമ്പോക്ക് ഭൂമി കയ്യേറിയെന്നാണ് ദിലീപിനെതിരായ പരാതി.
നടന് ദിലീപിെൻറ രണ്ടിടത്തെ ഭൂമി കൈയേറിയതാെണന്ന് ആരോപണമുയര്‍ന്നിരുന്നു. എറണാകുളം കരുമാലൂരിലെ ഭൂമിയും ചാലക്കുടി ഡി സിനിമാസ് മള്‍ട്ടി പ്ലക്സ് പ്രവര്‍ത്തിക്കുന്ന ഭൂമിയുമാണ് കൈലേയറ്റമാണെന്ന ആരോപണം ഉയർന്നത്. കരുമാലൂര്‍ ഭൂമി കൈയ്യേറിയതാണെന്നാണ് വില്ലേജ് ഒാഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.