ദിലീപിന്റെ തിയറ്റർ വീണ്ടും വിവാദത്തിലേക്ക്
text_fieldsചാലക്കുടി: നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി- സിനിമാസ് തിയറ്റർ വീണ്ടും വിവാദത്തിലേക്ക്. റവന്യൂ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ വീണ്ടും പരിശോധനക്കെത്തും. തിയറ്ററിെൻറ ഭൂമി സംബന്ധിച്ച് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പരിശോധനക്ക് മന്ത്രി നിർദേശിച്ചത്. തിയറ്ററിെൻറ ഭൂമിയിൽ പുറമ്പോക്ക് ഉണ്ടായിരുന്നുവെന്നും സമീപത്തെ തോട് ൈകയേറിയെന്നും നഗരസഭയെ വിനോദനികുതിയുടെ കാര്യത്തിൽ കബളിപ്പിക്കുന്നുവെന്നും മറ്റുമുള്ള ആരോപണം മുമ്പും വിവാദമായിരുന്നു.
2014 ഡിസംബറിലാണ് ഡി സിനിമാസ് മൾട്ടി പർപ്പസ് പ്രവർത്തനമാരംഭിച്ചത്. അതിന് പത്ത് വർഷങ്ങൾക്ക് മുമ്പാണ് ദിലീപ് തിയറ്ററിനായി സ്ഥലം ഏറ്റെടുത്തത്. തുടർന്ന് നിർമാണം ആരംഭിച്ചെങ്കിലും ഭൂമി സംബന്ധിച്ച് തർക്കം ഉയർന്നതിനാൽ താൽകാലികമായി നിർത്തി. ദേശീയപാത കടന്ന് പോകുന്ന സ്ഥലമായതിനാൽ തിയറ്റർ സ്ഥിതി ചെയ്യുന്ന ഭൂമിക്ക് സബ് ഡിവിഷൻ വന്നതായും ദേശീയപാത ഉപറോഡിെൻറ ഭാഗമായിരുന്നതായും പരാതി ഉണ്ടായി. ഈ തർക്കത്തെ തുടർന്നാണ് നിർമാണം നിർത്തിെവക്കേണ്ടി വന്നത്. ദിലീപിെൻറ മുൻ മാനേജർ ഈ വിഷയത്തിൽ ദിലീപിനെതിരെ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് ബന്ധപ്പെട്ട അധികാരികൾ സ്ഥല പരിശോധന നടത്തിയതോടെയാണ് തിയറ്റർ നിർമാണം പുനരാരംഭിച്ചത്. ദിലീപ് ചാലക്കുടിയിൽ ഈ സ്ഥലം വാങ്ങിയതും സിനിമാ തിയറ്റർ നിർമിച്ചതും അന്തരിച്ച കലാഭവൻ മണിയുടെ നിർബന്ധം മൂലമായിരുന്നു. മണിക്ക് ഡി- സിനിമാസിൽ ഷെയർ ഉണ്ടായിരുന്നതായും പിന്നീട് ഒഴിവാക്കപ്പെട്ടതായും ചിലർ ആരോപിക്കുന്നു. അതിനാൽ മണിയുടെ ദുരൂഹ മരണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് സംശയം ഉയർന്നിട്ടുണ്ട്.
മണി ജീവിച്ചിരുന്നപ്പോൾ തന്നെയാണ് ഇതിെൻറ ഉദ്ഘാടനം കഴിഞ്ഞത്. അപ്പോഴൊന്നും മണി അവകാശവാദം ഉന്നയിച്ചിട്ടില്ല. മണിക്ക് ഷെയർ ഉണ്ടായിരുന്നോ എന്നതിനെപ്പറ്റി വീട്ടുകാർക്കും അറിയില്ല. ദിലീപുമായി ബന്ധപ്പെട്ടുള്ള വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണത്തിലാണ് തിയറ്റർ പ്രവർത്തിക്കുന്നത്. ഡി- സിനിമാസിന് പുറമെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഐ വിഷൻ ഹോസ്പിറ്റലിലും ദിലീപിന് ഉടമസ്ഥതയുണ്ട്.
ഭൂമി ഇടപാട്: മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: ദിലീപിെൻറ ചാലക്കുടിയിലെ ഭൂമി ഇടപാട് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ തൃശൂർ കലക്ടറോട് ആവശ്യപ്പെട്ടു. സർക്കാർ ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. കേരളം രൂപവത്കരിക്കുന്നതിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഉൗട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.ഈ ഭൂമിയിൽ 35 സെൻറ് ചാലക്കുടി തോട് പുറമ്പോക്കും ഉൾപ്പെടുന്നതായി നേരത്തേ റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.