കുഞ്ഞു അതിഥിയെ കാണാൻ നിൽക്കാതെ ചിരഞ്ജീവി വിടവാങ്ങി; ഹൃദയംപൊട്ടി മേഘ്ന രാജ്- video
text_fieldsബംഗളൂരു: 2020 എന്നത് സിനിമ രംഗത്തിന് ഒരു ഭാഗ്യംകെട്ട വർഷമാണെന്ന് തോന്നുന്നു. ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങളായിരുന്ന ഋഷി കപൂറിനും ഇർഫാൻ ഖാനും പിന്നാലെ കന്നഡ യുവനടൻ ചിരഞ്ജീവി സർജയെയും മരണം ഒാർക്കാപ്പുറത്ത് തട്ടിയെടുത്തതിെൻറ ഞെട്ടലിലാണ് ചലച്ചിത്ര ലോകം. ഹൃദയാഘാതം മൂലം 39ാം വയസിലായിരുന്നു സാൻഡൽവുഡിലെ ആക്ഷൻ ഹീറോയുടെ വിയോഗം. എന്നാൽ നടെൻറ ഭാര്യയും അഭിനേത്രിയുമായ മേഘ്നാ രാജ് നാല് മാസം ഗർഭിണിയായിരുന്നുവെന്ന വാർത്ത കൂടി അറിഞ്ഞതോടെ ഏവരും ദുഖത്തിലാഴ്ന്നിരിക്കുകയാണ്. 2019 മെയ് 29ന് വിവാഹിതരായ ദമ്പതികൾ കുഞ്ഞതിഥിയെ കാത്തിരിക്കുേമ്പാഴാണ് മരണം വില്ലനായെത്തിയത്.
ചിരഞ്ജീവിയുടെ മൃതദേഹത്തിന് സമീപം പൊട്ടിക്കരയുന്ന മേഘ്ന രാജിന്‍റെ ദൃശ്യങ്ങള്‍ കന്നഡ ചാനല്‍ ടി.വി 9 പുറത്തുവിട്ടു. ബസവന്‍ഗുഡിയിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച വേളയിലാണ് മേഘ്ന ഹൃദയം പൊട്ടി കരഞ്ഞത്. കന്നഡ താരങ്ങളായ യാഷ്, അര്‍ജുന്‍ എന്നിവരടക്കമുള്ളവര്‍ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
നിരവധി ആരാധകരും പ്രിയ നടന് യാത്രമൊഴിയേകാനെത്തി. മലയാള നടൻമാരായ പൃഥ്വിരാജും ജയസൂര്യയും സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു ചിരഞ്ജീവിയുടെ മരണം.
പ്രശസ്ത കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് ചിരഞ്ജീവി. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് സർജയുടെ ആദ്യ ചിത്രം. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്.
വിനയെൻറ ‘യക്ഷിയും ഞാനും’ ആണ് മേഘ്നയുടെ ആദ്യ മലയാള ചിത്രം. ജയസൂര്യയും അനൂപ് മേനോനും മുഖ്യ വേഷത്തിലെത്തിയ ‘ബ്യൂട്ടിഫുൾ’ എന്ന വി.കെ. പ്രകാശ് ചിത്രത്തിലൂടെയാണ് നടി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. വിവാഹ ശേഷം കന്നഡയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. സീബ്ര വരകളാണ് മേഘ്ന അഭിനയിച്ച അവസാന മലയാള ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.