Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംവിധായകൻ മൃണാൾ സെൻ...

സംവിധായകൻ മൃണാൾ സെൻ അന്തരിച്ചു

text_fields
bookmark_border
Mrinal Sen
cancel

കൊൽക്കത്ത: ബംഗാളി സംവിധായകൻ മൃണാൾ സെൻ(95) അന്തരിച്ചു. ഞായറാഴ്​ച രാവിലെ കൊൽക്കത്തയിലെ ഭവാനിപോരയിലുള്ള സ്വവസ തിയിലായിരുന്നു അന്ത്യം. വാർധ്യകസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലമായി അദ്ദേഹം ചികിൽസയിലായി രുന്നു.

ഇന്ത്യൻ സമാന്തര സിനിമയുടെ അംബാസിഡറായാണ്​ അദ്ദേഹം അറിയപ്പെട്ടിരുന്നത്​. ഭുവൻ ഷോം, മൃഗയ, അകലർ സാന്ദ നെ, കൽക്കത്ത 71 എന്നിവയാണ്​ അദ്ദേഹ​ത്തി​​​​​​​​െൻറ പ്രശസ്​ത സിനിമകൾ. ദാദാ സാഹിബ്​ ഫാൽക്കെ അവാർഡ്​ നൽകി രാജ്യം ആ ദരിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയ്യേറ്റർ അസോസിയേഷൻ (ഇപ്‍റ്റ))യുമായി സഹകരിച്ച് പ്രവർത്തിച്ച സെൻ ഒരുകാലത്തും കമ്യൂ ണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നില്ല. എങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്‍റ്റയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

1953ൽ രാത്ത് ബോറെ (ഉദയം)യാണ് ആദ്യ ചിത്രം. അടുത്ത ചിത്രം നീൽ ആകാഷേർ നീചെ (നീലാകാശത്തിൻ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവൺ (വിവാഹനാൾ) ആണ് അദ്ദേഹത്തെ ദേശാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയത്.

ബംഗ്ലാദേശിലെ ഫരീദ്​പൂരിൽ 1923 മെയ്​ 14നാണ്​ അദ്ദേഹത്തി​​​​​​​​െൻറ ജനനം. ബംഗ്ലാദേശിൽ ഹൈസ്​കൂൾ പഠനം പൂർത്തിയാക്കിയതിന്​ ശേഷം സെൻ കൊൽക്കത്തയിലെത്തി. സ്​കോട്ടിഷ്​ ചർച്ച്​ കോളജിൽ നിന്ന്​ ഉൗർജതന്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. യൂണിവേഴ്​സിറ്റി ഒാഫ്​ കൊൽക്കത്തയിലാണ്​ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്​.

കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തിൽ ജോലിയായി അദ്ദേഹം കൊൽക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്നീഷ്യന്റെ ജോലി സ്വീകരിച്ചു. ഇതിന് ശേഷമാണ് ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്‍റെ പ്രവേശനം.

1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. വിവിധ സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദവും നൽകി. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ എ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്.

സെന്നിന്‍റെ ചിത്രങ്ങൾ

  • അമർഭുബൻ -This, My Land -2002
  • അന്തരീൻ -The Confined -1993
  • മഹാപൃഥ്വി -World Within, World Without -1991
  • ഏക് ദിൻ അചാനക് -Suddenly, One Day -1989
  • ജെനസിസ് -Genesis -1986
  • ഖാൻഡഹാർ -The Ruins -1983
  • ഖരീജ് -The Case is Closed -1982
  • ചൽചിത്ര -The Kaleidoscope -1981
  • അകലേർ സംന്ധാനേ -In Search of Famine -1980
  • ഏക് ദിൻ പ്രൊതിദിൻ -And Quite Rolls the Dawn -1979
  • പറശുറാം -The Man with the Axe -1978
  • ഒകാ ഓരീ കൊഥ -The Outsiders -1977
  • മൃഗയ The Royal Hunt -1976
  • കോറസ് -Chorus -1974
  • പദാദിക് -The Guerilla Fighter -1973
  • കൽക്കത്ത -71 Calcutta 71 -1972
  • ഏക് അഥൂരി കഹാനി -An Unfinished Story-1971
  • ഇന്റർവ്യൂ -Interview-1970
  • ഭുവാൻ ഷോം -Mr. Shome-1969
  • മൈത്ര മനിഷ -Two Brothers-1966
  • ആകാഷ് കുസും -Up in the Clouds-1965
  • പ്രൊതിനിധി -The Representative-1964
  • അബഷേഷ് -And at Last-1963
  • പുനശ്ച -Over Again-1961
  • ബൈഷേയ് ശ്രവണ -Wedding Day -1960
  • നീൽ ആകാഷേർ നീചെ -Under the Blue Sky-1958
  • രാത് ബോറെ -The Dawn-1955
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newsmrinal-senBengali filmmakerDada sahib phalke
News Summary - Legendary filmmaker Mrinal Sen passes away-Movies
Next Story