ജനകീയ ചലിച്ചിത്രകാരൻ
text_fieldsമലയാള സിനിമയിലെ പ്രസ്ഥാന വിശേഷങ്ങളിലൊന്നുമായും ഇണങ്ങിനിൽക്കാത്ത ചലച്ചിത്ര കാരനായിരുന്നു ഇന്നലെ വിടപറഞ്ഞ ലെനിൻ രാജേന്ദ്രൻ. മുഖ്യധാര സിനിമയുടെയും അതിെൻ റ നേർവിപരീതമായി സങ്കൽപിക്കപ്പെടുന്ന ആർട്ട് സിനിമകളുടെയും ലക്ഷണങ്ങളെ അനുസരി ക്കുന്നവയല്ല ലെനിൻ രാജേന്ദ്രെൻറ ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളെന്നതിനാ ൽ വർഗീകരണങ്ങൾക്കു വഴങ്ങാത്ത ആ സിനിമകൾ നിരൂപക ചർച്ചകളിൽനിന്ന് ഇക്കാലമത്രയും അകറ്റിനിർത്തപ്പെട്ടുവെന്നുപറയാം. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ ഇതര ചലച്ചിത്രകാരന്മാരുടെ രചനകൾക്ക് ലഭിച്ച ഉദാരമായ നിരൂപക പ്രശംസകൾ അത്തരം പുരസ്കാരങ്ങൾക്ക് പലവട്ടം അർഹനായ ലെനിൻ രാജേന്ദ്രനെ തീണ്ടിയതേയില്ല.
മൂന്ന് പതിറ്റാണ്ടുകളായി ചലച്ചിത്ര പ്രവർത്തനത്തിൽ മാത്രം മുഴുകിയ ഒരു ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ഇൗ അസ്പൃശ്യത അത്ഭുതകരമായി തോന്നാം. എന്നാൽ, ‘വേനൽ’ ആദ്യ സിനിമയോടൊപ്പം തന്നെ തീരെ ചെറുതല്ലാത്ത ഒരു ആസ്വാദകവൃന്ദം ലെനിൻ രാജേന്ദ്രനോടൊപ്പമുണ്ടായിരുന്നു. വലിയ ബോക്സ്ഒാഫിസ് വിജയങ്ങളും സമ്പൂർണമായ പ്രേക്ഷക തിരസ്കാരവും ഇൗ സംവിധായകെൻറ സിനിമകൾക്കുണ്ടായിട്ടില്ല. ഒരേസമയം ജനപ്രിയ സിനിമയുമായി ഇഴുകി ചേരാനാവാത്തതും ജനപ്രീതിയെ നിഷേധിക്കാത്തതുമായ ഒരു ഭാവുകത്വമായിരുന്നു ലെനിൻ രാജേന്ദ്രേൻറത്. ഒരു ന്യൂനപക്ഷത്തിനുമാത്രം പ്രാപ്യവും ആസ്വാദ്യവുമാകുന്ന കലാ സിനിമകൾ അദ്ദേഹത്തെ പോലൊരു ജനകീയ ചലച്ചിത്രകാരനിൽനിന്ന് പ്രതീക്ഷിച്ചുകൂടാത്തതുമാണ്.
രാഷ്ട്രീയ ഇടതുപക്ഷത്തിെൻറ സഹയാത്രികനായ ഒരു സംവിധായകന് ന്യൂനപക്ഷത്തെ മാത്രം ലാക്കാക്കിയുള്ള ചലച്ചിത്ര രചന ഒരാഡംബരമാവുമെന്ന ബോധ്യവും ‘മീനമാസത്തിലെ സൂര്യൻ’ എന്ന ആദ്യകാല സിനിമയിലൂടെ തെൻറ രാഷ്ട്രീയ പക്ഷം വ്യക്തമാക്കിയ ഇൗ സംവിധായകെൻറ ചലച്ചിത്ര രചനാരീതി നിർണയിച്ചിട്ടുണ്ടാവണം. പോപുലർ സിനിമയിലെ താര പരിവേഷമുള്ള അഭിനേതാക്കളെതന്നെ ഉപയോഗിക്കാറുണ്ടെങ്കിലും ലെനിെൻറ സിനിമകളിൽ താരസാന്നിധ്യമില്ലെന്നതായിരുന്നു ശ്രദ്ധേയം. ലെനിൻ രാജേന്ദ്രെൻറ സിനിമകളുടെ ഇൗ പൊതുസവിശേഷത പ്രേക്ഷകരെ തന്മയീഭാവത്തിലേക്കും വിസ്മൃതിയിലേക്കും നയിക്കുന്ന കേമ്പാള സിനിമയുടെ ചലച്ചിത്ര ആഖ്യാനകൗശലത്തിെൻറ നേർവിപരീതമാണ്. ഇൗ വ്യത്യാസമായിരുന്നു ചലച്ചിത്രകാരനായ ലെനിെൻറ മൗലികത.
സംഗീതജ്ഞനായ സ്വാതി തിരുനാളിനെക്കുറിച്ചുള്ള മുൻ ചിത്രത്തിലും െലനിൻ രാജേന്ദ്രൻ വ്യക്തി മനസ്സിെൻറ നിഗൂഢ സമസ്യകളെ ഇഴപിരിച്ചുകാണിക്കാനാണ് ഉദ്യമിച്ചത്. സ്വന്തം തിരക്കഥകളെ തന്നെയാണ് തെൻറ ഭൂരിഭാഗം സിനിമകൾക്കും അവലംബിച്ചത്. എങ്കിലും, അദ്ദേഹത്തിെൻറ ഏറ്റവും മികച്ച സിനിമയെന്ന് വിശേഷിപ്പിക്കാവുന്നത് ‘ദൈവത്തിെൻറ വികൃതികളെ’ന്ന എം. മുകുന്ദെൻറ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ്.
മൂന്ന് പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള ഒരു വ്യക്തിബന്ധമാണ് എനിക്ക് ലെനിൻ രാജേന്ദ്രനുമായുള്ളത്. ആ നല്ല ചലച്ചിത്രകാരെൻറയും പ്രിയ സ്നേഹിതെൻറയും അകാല വിയോഗം എന്നെ വിഷാദത്തിലാഴ്ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.