ടോർച്ചടിക്കുമ്പോൾ കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണം -ലിജോ ജോസ്
text_fieldsകോവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ വീടുകളിൽ ദീപം തെളിക്കണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പുര കത്തുമ്പോൾ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോൾ കറക്റ്റ് കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണമെന്നും ലിജോ പരിഹസിച്ചു.
ലോക്ഡൗണിന് െഎക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് എല്ലാ വൈദ്യൂതി വിളക്കുകളും അണക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ബാൽകണികളിൽ നിന്നും വീടുകൾക്ക് മുന്നിൽ നിന്നും മെഴുകിതിരി, മൊബൈൽ വെളിച്ചം എന്നിവ പ്രകാശിപ്പിച്ച് എല്ലാവരും രാജ്യത്തിനൊപ്പം നിൽക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം.
NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല.
എന്ന്
കമ്മിറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.