സുരേഷ്കുമാറിനെതിരെ മാക്ട ഫെഡറേഷൻ
text_fieldsകൊച്ചി: ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ നിർമാതാവ് സുരേഷ് കുമാറിനെതിരെ മാക്ട ഫെഡറേഷൻ. ഹൈകോടതിയിൽ ജാമ്യം നിഷേധിച്ചതോടെ ദിലീപിനുവേണ്ടി വാദിച്ച മലയാള സിനിമയിലെ നാലഞ്ചുപേരും പിൻവാങ്ങിയെങ്കിലും ഫിലിം പ്രൊഡ്യൂസർ അസോസിയേഷൻ പ്രസിഡെൻറന്ന് അവകാശപ്പെടുന്ന സുരേഷ്കുമാർ ഇപ്പോഴും നടനെ പിന്തുണക്കുകയാണെന്ന് മാക്ട ആരോപിച്ചു.
ഭാര്യയെ 2011ൽ പൾസർ സുനി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് അദ്ദേഹംതന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഒരു കേസ് കൊടുക്കാൻ പോലും അദ്ദേഹം തയാറായില്ല. കേസ് കൊടുത്തത് ചിത്രത്തിെൻറ നിർമാതാവായ ജോണി സാഗരികയാണ്.
സുരേഷ്കുമാർ അസോസിയേഷൻ പ്രസിഡൻറ് സ്ഥാന കാലാവധി കഴിഞ്ഞിട്ട് ഒന്നര വർഷമായി. കേസ് കോടതിയിലുമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷെൻറ എം.ജി റോഡിൽ പണിയുന്ന കെട്ടിടത്തിെൻറ നിർമാണത്തിൽ അപാകത ചൂണ്ടിക്കാട്ടിയ കേസും കോടതിയിലാണ്.
ഒമ്പതു വർഷത്തോളം വിനയനെയും തിലകനെയും ബൈജു കൊട്ടാരക്കരയെയും മാക്ട െഫഡറേഷനിലെ 600ഒാളം തൊഴിലാളികളെയും വിലക്കിയിട്ടുണ്ട്. ഇനിയും ഇത്തരം നടപടികൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സിനിമയിലെ കൊള്ളരുതായ്മക്കും മാഫിയവത്കരണത്തിനും സ്ത്രീചൂഷണത്തിനുമെതിരെ ഉറച്ചുനിൽക്കുമെന്നും മാക്ട വ്യക്തമാക്കി.
അടിയന്തര യോഗത്തിൽ പ്രസിഡൻറ് എ.െഎ.ടി.യു.സി സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ, ബൈജു കൊട്ടാരക്കര, അജ്മൽ ശ്രീകണ്ഠപുരം, കെ.ജി. വിജയകുമാർ, ജോൺ ലൂക്കോസ്, റോയ് എടവനക്കാട്, അനിൽ കുമ്പഴ, സുകുമാരപിള്ള തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.