മഹർഷല അലി: ഒാസ്കർ പുരസ്കാരം നേടുന്ന ആദ്യ മുസ്ലിം നടൻ
text_fieldsലോസ്ആഞ്ചലസ്: അമേരിക്കൻ നടനായ മഹർഷല അലിക്ക് ലഭിച്ച മികച്ച സഹനടനുള്ള പുരസ്കാരം അക്കാദമിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്നതായിരുന്നു. ഇതുവഴി ഒാസ്കർ നേടുന്ന ആദ്യ മുസ്ലിം നടനായി മഹർഷ അലി. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് 43കാരനായ താരത്തെ പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്.
മിയാമിയിലെ മയക്കുമരുന്ന് കടത്തുകാരനായാണ് മഹർഷല അലി ചിത്രത്തിൽ വേഷമിട്ടത്. ആഫ്രിക്കൻ അമേരിക്കൻ വംശജർ നേരിടുന്ന വംശീയതയാണ് ചിത്രം പറയുന്നത്. ഇൻ മൂൺലൈറ്റ് ബ്ലാക്ക് ബോയ്സ് എന്ന നാടകത്തെ ആസ്പദമാക്കി ബേരി ജെങ്കിൻസൺ ആണ് മൂൺലൈറ്റ് സംവിധാനം ചെയ്തത്. ഒാസ്കർ പുരസ്കാരം വെളുത്ത വർഗക്കാർക്ക് മാത്രമുള്ളതാണെന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് മഹർഷല അലിക്ക് പുരസ്കാരം ലഭിക്കുന്നത്.
നെറ്റ് ഫ്ലിക്സ് പരമ്പരയിലും മറ്റു നിരവധി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മേക്കിങ് റെവല്യൂഷൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. പിന്നീട് ദ ക്യൂരിയസ് കേസ് ഒാഫ് ബെഞ്ചമിൻ ബട്ടൺ, ക്രോസിങ് ഒാവർ, പ്രെഡേറ്റേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഒാസ്കർ നോമിനേഷൻ നേടിയ ഹിഡൻ ഫിഗഴ്സിലും മഹർഷല വേഷമിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.