മെഹര്‍ഷാല അലി പുതിയ ചരിത്രത്തിലേക്ക്
text_fieldsലോസ് ആഞ്ജലസ്: ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിക്കുമെന്നായിരുന്നു ചലച്ചിത്രലോകത്തിന്‍െറ പ്രതീക്ഷ. എന്നാല്‍, ലയണിലെ അതുല്യപ്രകടനത്തെ കടത്തിവെട്ടി മെഹര്‍ഷാല അലി എന്ന 41കാരന്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നു.
മൂണ്‍ലൈറ്റിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. ഇതോടെ ഓസ്കറില്‍ മുത്തമിടുന്ന ആദ്യ മുസ് ലിമായി അലി. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നേരിടുന്ന വംശീയാധിക്ഷേപങ്ങള്‍ വിവരിക്കുന്ന ചിത്രമായ മൂണ്‍ലൈറ്റില്‍ മയക്കുമരുന്ന് കടത്തുകാരനായാണ് അലി വേഷമിട്ടത്.
അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ താരം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുഞ്ഞിന് ജന്മംനല്‍കിയ ഭാര്യക്കും നന്ദിയറിയിച്ചു.
‘‘ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ അനുഗ്രഹീതനാണ്. വേറിട്ടെരു അനുഭവജ്ഞാനമാണ് ഈ സിനിമ തനിക്കുനല്‍കിയത്. ഡയറക്ടര്‍ ബാരിജംഗിന്‍സിനോടും തിരക്കഥാകൃത്ത് ടാറല്‍ അല്‍വിന്‍ മെക്രാണിയോടും പ്രത്യേകം നന്ദിയറിയിക്കുന്നു’’ -അലി അറിയിച്ചു.
1974ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച മെഹര്‍ഷാ അലി 1999ലാണ് ഇസ്ലാം മതത്തിലേക്ക് മാറുന്നത്. നിരവധി ചിത്രത്തില്‍ സുപ്രധാനവേഷങ്ങള്‍അവതരിപ്പിച്ചിട്ടുണ്ട്. മേക്കിങ് റെവലൂഷന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തിലേക്കുള്ള അരങ്ങേറ്റം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.