ദേശീയ ചലച്ചിത്ര പുരസ്കാരം: ജോജുവിനും സാവിത്രിക്കും പ്രത്യേക പരാമർശം
text_fieldsന്യൂഡൽഹി: 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സിനിമ ഏഴോളം പുരസ്കാരങ്ങൾ നേടി. ജോജു ജോർജിന് ' ജോസഫി'ലെ അഭിനയത്തിനും സാവിത്രി ശ്രീധരന് 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനയത്തിനും പ്രത്യേക പരാമർശം ലഭിച്ചു. സക്ക രിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'യാണ് മികച്ച മലയാള ചിത്രം.
മികച്ച പ്രൊഡക്ഷൻ ഡിസൈന് 'കമ്മാരസംഭവ'ത്തിനു ം 'ഒാള്' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ച എം.ജെ രാധാകൃഷ്ണനും പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര നിരൂപ കനായി ബ്ലെയ്സ് ജോണി (മലയാളം)യെയും മികച്ച സിനിമ ഗ്രന്ഥമായി മനോ പ്രാർഥന പുല്ലേ (മലയാളം)യും തെരഞ്ഞെടുത്തു.
സുഡ ാനിയിൽ മജീദിന്‍റെ ഉമ്മയായി മികച്ച പ്രകടനം കാഴ്ചവെച്ച സാവിത്രിക്ക് മികച്ച സ്വഭാവ നടിക്കുന്ന 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.
മികച്ച നടനുള്ള പുരസ്കാരം ആയുഷ് മാൻ ഖുറാനെയും വിക്കി കൗശലും പങ്കിട്ടു. കീർത്തി സുരേഷ് ആണ് മികച്ച നടി. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന 'മഹാനടി'യിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്.
മികച്ച കന്നഡ ചിത്രമായ തെരഞ്ഞെടുക്കപ്പെട്ട 'നതിചരാമി' അഞ്ച് പുരസ്കാരങ്ങൾ നേടി. ശ്രുതി ഹരിഹരനും (നതിചരാമി) ചന്ദ്രചൂഡ് റായിയും മികച്ച സ്വഭാവ നടനും നടിക്കുമുള്ള പ്രത്യേക പരാമർശങ്ങൾ നേടിയവർ.
പുരസ്കാര ജേതാക്കൾ:
- മികച്ച നടന്മാർ -ആയുഷ് മാൻ ഖുറാനെ (അന്ധാധൂൻ), വിക്കി കൗശൽ (ഉറി)
- മികച്ച നടി - കീർത്തി സുരേഷ് (മഹാനടി)
- മികച്ച മലയാള ചിത്രം -സുഡാനി ഫ്രം നൈജീരിയ (സക്കരിയ)
- മികച്ച സംഗീത സംവിധാനം -സഞ്ജയ് ലീല ബൻസാലി (പത്മാവത്)
- മികച്ച സംവിധായകൻ -ആദിത്യ ധർ (ഉറി)
- മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം -പാഡ്മാൻ
- മികച്ച ജനപ്രിയ ചിത്രം -ബദായി ഹോ (ഹിന്ദി)
- മികച്ച പിന്നണി ഗായകൻ -അർജിത് സിങ് (പത്മാവത്)
- മികച്ച ചലച്ചിത്ര നിരൂപകൻ -ബ്ലെയ്സ് ജോണി (മലയാളം)
- മികച്ച സിനിമ ഗ്രന്ഥം -മനോ പ്രാർഥന പുല്ലേ (മലയാളം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.