നടിയെ ആക്രമിച്ച സംഭവം; രണ്ടു പേർകൂടി അറസ്റ്റിൽ
text_fieldsകൊച്ചി: സിനിമാനടിയയെ തട്ടികൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി തിരിച്ചറിഞ്ഞു. ക്വേട്ടഷൻ സംഘാംഗങ്ങളായ വടിവാൾ സലീം മനു എന്നിവരയാണ് തിരിച്ചറിഞ്ഞത്.അതേ സമയം പ്രതികൾ സഞ്ചരിച്ച ടെംേമ്പാ ട്രാവലർ തമ്മനം–പുല്ലേപടി റോഡിൽ ഉപക്ഷേിച്ച നിലയിൽ പൊലീസ് കണ്ടെത്തി. വാഹനത്തിൽ വിധഗ്ദർ പരിശോധന നടത്തുന്നു.നിലവിൽ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
നേരത്തെ കേസിൽ രണ്ട് പ്രതികളെ കൂടി പൊലീസ് കോയമ്പുത്തൂരിൽ അറസ്റ്റുചെയ്തിരുന്നു. ആലുവ എസ്.പിയുടെ നേതൃത്വത്തിലള്ള സംഘം കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവയിലെത്തിച്ചു. ഒരാൾകൂടി പൊലീസ് വലയിലായതായി സൂചനയുണ്ട്. േകസിൽ പ്രതിയായ ഡ്രൈവർ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്‍റണിയെ (24) പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോെട അറസ്റ്റിലായവരുെട എണ്ണം മൂന്നായി. സംഭവത്തിൽ ഏഴു പ്രതികളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
നടിയുടെ മുന്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ മാനഭംഗശ്രമം, അതിക്രമിച്ചുകടക്കല്‍, സ്ത്രീകളുടെ മാന്യതഹനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പെരുമ്പാവൂര്‍ കോടനാട് സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ തിരിച്ചറിഞ്ഞിരുന്നു. ഇവരിൽ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സൂചന. മറ്റ് മൂന്നുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇതിനിടെ, അന്വേഷണത്തിന് ഉന്നതതല സംഘം രൂപവത്കരിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ്, എറണാകുളം റേഞ്ച് ഐ.ജി പി. വിജയന്‍, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, ഡെ. കമീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, ഇന്‍ഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണി എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ത്യന്‍ ശിക്ഷനിയമത്തിലെ(ഐ.പി.സി) 342, 366, 376, 506,120 ബി വകുപ്പുകള്‍ക്കുപുറമെ അനുമതികൂടാതെ ചിത്രമെടുത്ത് പ്രചരിപ്പിച്ചതിന് ഐ.ടി നിയമത്തിലെ 66 ഇ, 67 എ എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വധശ്രമത്തിനുകൂടി കേസെടുക്കണമോയെന്നത് അന്വേഷണം പുരോഗമിക്കുന്നഘട്ടത്തില്‍ മാത്രമേ തീരുമാനിക്കൂവെന്ന് പൊലീസ് അറിയിച്ചു.
പുതിയ ചിത്രത്തിന്‍െറ ജോലികള്‍ക്ക് തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ദേശീയപാതയില്‍ നെടുമ്പാശ്ശേരി വിമാനത്താവള ജങ്ഷന്‍ കഴിഞ്ഞ് പുറയാര്‍ ഭാഗത്തുവെച്ച് ആക്രമികള്‍ എത്തിയ ട്രാവലര്‍ നടി സഞ്ചരിച്ച ഒൗഡി കാറിനുകുറുകെ ഇട്ടശേഷം ഇതില്‍നിന്ന് രണ്ടുപേര്‍ നടിയുടെ വാഹനത്തില്‍ കയറുകയായിരുന്നു. ഇതിന് തൊട്ടുമുമ്പായി ട്രാവലര്‍ നടിയുടെ വാഹനത്തില്‍ ചെറുതായി ഇടിപ്പിക്കുകയും ചെയ്തിരുന്നു.
ആക്രമിസംഘം രണ്ടുമണിക്കൂറോളം പല വഴികളിലൂടെ വാഹനത്തില്‍ ചുറ്റിക്കറങ്ങി നടിയെ ഉപദ്രവിച്ചതായാണ് പരാതി. പാലാരിവട്ടത്ത് എത്തുന്നതുവരെ വാഹനം ദേശീയപാതയില്‍നിന്ന് ആളൊഴിഞ്ഞ ഉള്‍റോഡുകളിലേക്ക് മാറ്റിയിട്ട് ഉപദ്രവിക്കുകയായിരുന്നു. വാഹനം കാക്കനാട് ഭാഗത്ത് നടനും സംവിധായകനുമായ ലാലിന്‍െറ വീടിനുസമീപം നിര്‍ത്തിയശേഷം അര്‍ധരാത്രിയോടെ പ്രതികള്‍ കടന്നുകളയുകയായിരുന്നു.
ഭയന്ന നടി സംവിധായകന്‍െറ വീട്ടില്‍ അഭയംതേടി. ലാല്‍ ഉടന്‍ ഐ.ജി പി. വിജയനെ വിവരം ധരിപ്പിച്ചു. ഐ.ജിയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര, അസി. പൊലീസ് കമീഷണര്‍ എം. ബിനോയ് എന്നിവര്‍ അര്‍ധരാത്രിയോടെതന്നെ ലാലിന്‍െറ വീട്ടിലത്തെി നടിയില്‍നിന്ന് പ്രാഥമിക മൊഴിയെടുത്തു. നഗരത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. നഗരത്തിലെ മുഴുവന്‍ സി.ഐമാരും എസ്.ഐമാരും രാത്രിതന്നെ വാഹന പരിശോധനക്ക് നിരത്തിലിറങ്ങുകയും ചെയ്തു.
ഇതിനിടെ, ഇന്‍ഫോപാര്‍ക്ക് വനിത സി.ഐ പി.കെ. രാധാമണിയെ വിളിച്ചുവരുത്തി നടിയില്‍നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നടിയെ കൊച്ചി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ച് വൈദ്യപരിശോധന നടത്തിയശേഷം ചികിത്സക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ മാര്‍ട്ടിനെ കേസന്വേഷിക്കുന്ന നെടുമ്പാശ്ശേരി പൊലീസ് ഏറ്റുവാങ്ങിയശേഷം ആലുവ ജില്ല പൊലീസ് ആസ്ഥാനത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, ഡിവൈ.എസ്.പി കെ.ജി. ബാബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇയാളെ ഞായറാഴ്ച വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം അങ്കമാലി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.