മത്സരിക്കാനില്ല, താരമാകാനില്ല -നടന്‍ ടൊവീനോ
text_fieldsഞാന്‍ എന്‍െറ നായക സ്ഥാനനിര്‍ണയത്തില്‍ ഒട്ടും ബോതേഡല്ല. ആ മത്സരമല്ല എന്‍െറ ജോലി. നാളെയുടെ നായകനെന്ന് എന്നെപ്പറ്റി പറയുന്നതും ഞാന്‍ അറിഞ്ഞു കൊണ്ടല്ല. ഞാന്‍ ഒരു സൂപ്പര്‍ ഹീറോയല്ല. നല്ല നടനാണെന്ന് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. അത് ഞാന്‍ ചെയ്യുന്ന ജോലിക്കുള്ള ശമ്പളമാണ്. എന്‍െറ ജോലി കൃത്യമായി ചെയ്യുന്തോറും ഞാനിവിടെയുണ്ടാകും എന്ന വിശ്വാസമുണ്ട്. ശത്രുതയും മത്സരവും ആരോടും ഇല്ല. പിന്നെ ഞാന്‍ നല്ല സിനിമകളാണ് എന്നും സെലക്ട് ചെയ്യുക. ഒരു സിനിമ ജനങ്ങള്‍ സ്വീകരിക്കുമ്പോള്‍ മാത്രമല്ല, നല്ല സിനിമയുണ്ടാകുന്നത്. എത്രയോ നല്ല സിനിമകള്‍ പരാജയപ്പെട്ടുപോകുന്നു -പറയുന്നത് സിനിമ താരം ടൊവീനോ തോമസ്.
‘‘എന്നെ ആരാധിക്കാന്‍ വേണ്ടി ആരും ജീവിതം മാറ്റിവെക്കേണ്ട. ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാന്‍ ഒരുപാട് പേര്‍ എന്നെ സമീപിക്കാറുണ്ട്. എനിക്ക് ഒട്ടും താല്‍പര്യമില്ല. അവരോട് പറയുന്നത് നിങ്ങള്‍ നല്ല സിനിമകളെ സ്നേഹിക്കൂ എന്നാണ്. സിനിമകളെ ആരാധിക്കൂ, എന്നെയല്ല. സിനിമക്ക് മുകളിലേക്ക് ഒരു വ്യക്തിയെ സ്നേഹിക്കരുത്. നായകനായി സിനിമയിലെത്തിയ ഒരാളല്ല ഞാന്‍. പലതരം വേഷങ്ങള്‍ ചെയ്തു. എന്നും നല്ല നടനാവാനേ ആഗ്രഹിച്ചിട്ടുള്ളൂ. ആളുകള്‍ തിരിച്ചറിയുന്നതിലും സ്നേഹിക്കുന്നതിലും ഞാന്‍ സന്തോഷിക്കുന്നു.
കാരണം ഞാന്‍ ഒരു സാധാരണക്കാരനാണ്. പ്രേക്ഷകരില്ലെങ്കില്‍ സിനിമയില്ല, നടനില്ല. അപ്പോള്‍ ജനങ്ങളുടെ സ്നേഹവും പരിഗണനയും വേണം. അവര്‍ സിനിമ കാണണം, വിലയിരുത്തണം. എന്നാല്‍, മാത്രമേ ഒരു നടന് വളര്‍ച്ചയുള്ളൂ.’’ -സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി കരിയര്‍ തുടങ്ങി, സിനിമാസ്വപ്നത്തിനു പിന്നാലെ പോയി വെള്ളിത്തിരയില്‍ സ്ഥാനം പിടിച്ചെടുത്ത ടൊവീനോ നയം വ്യക്തമാക്കുന്നു.
(അഭിമുഖത്തിന്‍െറ പൂര്‍ണ രൂപം 'മാധ്യമം' കുടുംബം ഡിസംബര്‍ ലക്കത്തില്‍ വായിക്കാം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.