വീരം സിനിമ ചെയ്തത് നിരവധി വെല്ലുവിളികെള അതിജീവിച്ച് –ജയരാജ്
text_fieldsദോഹ: ലോകത്തിലെ പ്രമുഖ സംവിധായകര്‍ മുഴുവന്‍ ചലച്ചിത്ര രൂപം നല്കിയിട്ടുള്ള ഷേക്ക്സ്പിയറുടെ മാക്ബെത്തിനെ സിനിമാരൂപത്തിലേക്ക് മാറ്റുമ്പോഴുള്ള വെല്ലുവിളിയായിരുന്നു ‘വീരം’ സിനിമ ചെയ്യുേമ്പാൾ താൻ നേരിട്ട പ്രധാന െവല്ലുവിളിയെന്ന് സംവിധായകൻ ജയരാജ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രത്തെ വീണ്ടും മറ്റൊരു രൂപത്തില്‍ മലയാളി പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് അവതരിപ്പിക്കുമ്പോഴുണ്ടാകുന്നതായിരുന്നു രണ്ടാമത്തെ വെല്ലുവിളി.
ചലച്ചിത്രത്തിെൻറ ഗള്‍ഫ് റിലീസിംഗുമായി ബന്ധപ്പെട്ട് ദോഹയിൽ നടത്തിയ വാർത്താസേമ്മളനത്തിലാണ് സംവിധായകന്‍ ഇൗ വെളിെപ്പടുത്തൽ നടത്തിയത്. ജയരാജും നായകന്‍ കുനാല്‍ കപൂറും ഖത്തറിലെ പ്രവാസിയായ നിര്‍മാതാവ് ചന്ദ്രമോഹനും അദ്ദേഹത്തിനൊപ്പം വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. താന്‍ കണ്ട വലിയ സ്വപ്നമായിരുന്നു വീരമെന്ന് ജയരാജ് പറഞ്ഞു. മികച്ച സിനിമയ്ക്കും മികച്ച ഗാനത്തിനും ഒസ്കാര്‍ പുരസ്ക്കാരത്തിന്റെ നോമിനേഷനുള്ള ഫൈനല്‍ വരെ എത്താന്‍ വീരത്തിന് സാധിച്ചു.
ഷെക്സ്പിയറുടെ മാക്ബത്തിനും ചതിയന്‍ ചന്തുവിന്റെ കഥയ്ക്കും തമ്മില്‍ വളരെയധികം സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കഥയില്‍ തങ്ങള്‍ക്ക് ഏറെയൊന്നും പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നില്ല. ഒരു വടക്കന്‍ വീരഗാഥയില്‍ എം ടി ചരിത്രത്തെ പുനർവായന നടത്തിയതുപോലെ വീരത്തില്‍ ചെയ്യേണ്ടി വന്നില്ല. ചന്തുവിന്റെ ചതി നിലനിന്നാല്‍ മാത്രമേ മാക്ബത്തുമായി യോജിച്ച് പോകുമായിരുന്നുള്ളുവെന്നും ജയരാജ് പറഞ്ഞു. മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ കൂടി വീരം ചെയ്യുന്നതിനാല്‍ 35 കോടി രൂപയാണ് ബജറ്റ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാവ് ചന്ദ്രമോഹന്‍ പറഞ്ഞു.
മൂന്ന് ഭാഷകളില്‍ ചിത്രീകരിച്ച സിനിമ 40 ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും കളരിപ്പയറ്റ് രംഗങ്ങള്‍ തനിക്ക് പുതിയ അനുഭവമായെന്നും നായകന്‍ കുനാല്‍ കപൂര്‍ പറഞ്ഞു. നിരവധി ചലച്ചിത്ര മേളകളില്‍ പങ്കെടുത്ത വീരത്തില്‍ വേഷമിടാനായത് തെൻറഭാഗ്യമായെന്നും കുനാല്‍ പ്രതികരിച്ചു. വീരം സിനിമയുടെ പ്രിവ്യൂ കണ്ട അമിതാബച്ചനും അഭിഷേക് ബച്ചനും അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ മലയാളത്തില്‍ റിലീസ് ചെയ്ത വീരം വൈകാതെ ഹിന്ദിയിലും ഇംഗ്ലീഷിലും റിലീസാവും. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ വീരം പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാവും സംവിധായകനും പറഞ്ഞു. ദോഹയിലെ ബി സ്ക്വയര്‍ മാള്‍ തിയേറ്ററില്‍ ഇന്നലെ വൈകിട്ട് ആറരയ്ക്ക് വീരത്തിന്റെ സംവിധായകനും നായകനും നിര്‍മാതാവും ഉള്‍പ്പെടെ നിറഞ്ഞ സദസ്സില്‍ പ്രഥമ പ്രദര്‍ശനം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.