'പതിനൊന്നാം സ്ഥലം': ഈ സിനിമ കാണാത്തത് കുറ്റകൃത്യമാണ്
text_fieldsപതിനൊന്നാം സ്ഥലം: ഈ സിനിമ കാണാതെ പോകുന്നത് ഒരു കുറ്റകൃത്യമാണ് എന്ന് വിചാരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര കേരളത്തിൽ ആധുനിക സമൂഹം നടത്തിയ ആദിവാസികളുടെ വംശഹത്യയെ ഇത് ഓർമ്മപ്പെടുത്തുന്നു. ഇടതും വലതും മധ്യത്തിലും നിന്ന് ആദിവാസികളെ വയനാടിന്‍റെ ഭൂമിയിൽ പതിറ്റാണ്ടുകളായി കൊല്ലാക്കൊല ചെയ്ത രാഷ്ട്രീയം വിചാരണ അർഹിക്കുന്നു.
മരിച്ചാൽ പോലും അടക്കം ചെയ്യാനിടമില്ലാത്ത നിലയിലേക്ക് ഈ ആദിവാസികളെ തുരത്തിയോടിച്ചവരാണ് രാജ്യദ്രോഹികൾ. അവർക്കെതിരെയാണ് ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച് കേസെടുക്കേണ്ടത്. അത് നടക്കാതെ പോകുന്നതാണ്, അത് നീട്ടിവയ്ക്കപ്പെടുന്നതാണ് നമ്മുടെ രാഷ്ട്രീയം ഒരു അന്യായ പ്രയോഗമായി മാറുന്നത്.
കോഴിക്കോട്ട് അവസാനം നടന്ന ചലച്ചിത്രോത്സവങ്ങളുടെ എണ്ണം വച്ചു നോക്കിയാൽ പോലും ഇവിടെ വ്യത്യസ്ത സിനിമകൾക്ക് പ്രേക്ഷകർ കുറവല്ല. അതിൽ ഒരു ശതമാനം പോലും ശ്രീ തിയറ്ററിൽ ഞായറാഴ്ച വന്നു പോയില്ല. നല്ല സിനിമക്കായുള്ള പോരാട്ടത്തെ അതിനെ പിന്തുണക്കുന്നതായി അഭിനയിക്കുന്നവർ കൊല്ലുന്ന വിധം ഇങ്ങിനെയാകുന്നതും അന്യായമാണ്.
നല്ല സിനിമയുടെ മനഷ്യറ്റുള്ള പ്രേക്ഷകർ ഇവിടെയുണ്ടെങ്കിൽ 'പതിനൊന്നാം സ്ഥലം' എന്ന സിനിമ ടിക്കറ്റെടുത്ത് കാണാൻ തയ്യാറാകണം. ആ നിക്ഷേപം, ആ പ്രവർത്തനം ഒരു പ്രതിരോധമാണ്. കാഴ്ചയെ മറക്കുന്ന അന്ധതകൾക്കെതിരായ പ്രതിരോധം. പതിനൊന്നാമത്തെ സ്ഥലം എടുത്ത രഞ്ജിത്ത് ചിറ്റാടെക്കും ഈ സിനിമ നിർമിക്കാൻ തയ്യാറായ കേരളീയം ടീമിനും അഭിവാദ്യങ്ങൾ.
(സിനിമ നിരൂപകന്‍ പ്രേംചന്ദ് ഫേസ്ബുക്കിൽ കുറിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.