‘രാമലീല’ ഇൻറർനെറ്റിൽ: സി.ബി.ഐ അന്വേഷണം വേെണ്ടന്ന് ഹൈകോടതി
text_fieldsെകാച്ചി: രാമലീല സിനിമയുടെ വ്യാജപതിപ്പ് ഇൻറർനെറ്റിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണ ആവശ്യം ഹൈകോടതി തള്ളി. 15 വർഷമായി തെന്നിന്ത്യൻ ചലച്ചിത്രമേഖല നേരിടുന്ന ദുരിതമാണിതെന്നും ഇത് ശാശ്വതമായി പരിഹരിക്കാൻ സി.ബി.െഎ അന്വേഷണവും നടപടിയും വേണമെന്നും കാണിച്ച് നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് ഹരജി നൽകിയത്.
തമിൾ റോക്കേഴ്‌സ്, ഡി.വി.ഡി റോക്കര്‍ എന്നീ വെബ്‌സൈറ്റുകളില്‍ രാമലീല സിനിമയുടെ പകര്‍പ്പ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് ആൻറി പൈറസി സെല്‍ കോടതിയെ അറിയിച്ചു. കൊട്ടാരക്കര, പത്തനാപുരം, വര്‍ക്കല സ്റ്റേഷനുകളില്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. ദക്ഷിണേന്ത്യന്‍ സിനിമകളുടെ നിയമവിരുദ്ധ പകര്‍പ്പ് പങ്കുവെക്കുന്ന തമിഴ് റോക്കേഴ്‌സ് സൈറ്റിനെ പലതവണ ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും പുതിയ പേരിലെത്തി. അമേരിക്ക ആസ്ഥാനമായ സെര്‍വറിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
ഐ.പി, ഡൊമെയിൻ എന്നിവ ഇന്ത്യക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തതിനാല്‍ അന്വേഷണത്തിന് കുറച്ചുകൂടി സമയമെടുക്കും. വിദേശ കമ്പനികളുടെ സെർവറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാറിെൻറ സഹായവും അന്വേഷണത്തിന് അനിവാര്യമാണ്. വിദേശരാജ്യങ്ങളിലെ സെര്‍വറുകളിലൂടെ നടത്തുന്ന സിനിമ വ്യാജപ്രചാരണത്തിെനതിരെ നടപടി സ്വീകരിക്കാന്‍ സി.ബി.െഎക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും ക്രൈംബ്രാഞ്ച് ആൻറി പൈറസി സെല്ലിെൻറ അന്വേഷണംതന്നെ തുടരെട്ടയെന്നും വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.