ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയുടെ 15 ലക്ഷം, ദുൽഖർ 10, മോഹൻലാൽ 25 ലക്ഷം
text_fieldsപ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി താരങ്ങൾ. മമ്മൂട്ടി 15 ലക്ഷവും ദുൽഖർ സൽമാൻ 10 ലക്ഷവും മോഹൻലാൽ 25 ലക്ഷവും സംഭാവന നൽകി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല മമ്മൂട്ടിയില്നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. തുക നാളെ നേരിട്ട് കൈമാറുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചു.
കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമായി നിരവധി പേര് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വരുന്നുണ്ട്. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപയാണ് നല്‍കിയത്. തെലുങ്ക് നടന് വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഒരു ലക്ഷം രൂപ സംഭാവന നല്കി. ആദ്യ ഘട്ടമായി നടികര്‍ സംഘവും അഞ്ചു ലക്ഷം രൂപ സംഭാവന നല്കി.
1924-നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു.
മുഖ്യമന്ത്രി ഒരു ലക്ഷം രൂപ നിധിയിലേക്ക് സംഭാവന ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരു മാസത്തെ ശമ്പളം വീതം നൽകി. കടകംപള്ളി സുരേന്ദ്രന് ഒരു മാസത്തെ ശമ്പളമായ 90,512 രൂപയാണ് സംഭാവനയായി നൽകിയത്.
ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന അഞ്ചു കോടിക്കു പുറമെ രണ്ടു സ്ഥാപനങ്ങളുടെ റിലീഫ് പ്രവർത്തനങ്ങൾക്കായി ഒാരോ കോടി രൂപ വീതവും യൂസുഫലി സംഭാവന ചെയ്തിട്ടുണ്ട്. ഇൗ പ്രതിസന്ധിഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാൻ ഏവരും കഴിയുംവിധമെല്ലാം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നോർക്ക റൂട്ട്സ് പ്രവാസി മലയാളികളുടെ സഹായം തേടി. സംഭാവന മുംബൈ, ചെന്നൈ, ഡൽഹി, ബറോഡ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ നോർക്ക ഓഫിസുകളിൽ സ്വീകരിക്കും.
ജ്യോതി ലബോറട്ടറീസ് (ഉജാല) എം.ഡി എം.പി. രാമചന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകും.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 50 ലക്ഷം രൂപ നൽകുമെന്ന് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് അറിയിച്ചു. ആസ്റ്റര്‍ വളൻറിയര്‍ ഗ്ലോബല്‍ പ്രോഗാമിെൻറ ഭാഗമായ 200 അംഗ മെഡിക്കൽ, നോണ്‍ മെഡിക്കല്‍ സംഘത്തെ രംഗത്തിറക്കി. വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രിത ദുരിതാശ്വാസ ക്യാമ്പുകളില്‍ ഈ ദുരിതാശ്വാസ പിന്തുണ സംഘം പ്രവര്‍ത്തനമാരംഭിച്ചു.
തൃശൂർ അതിരൂപതയുടെ രണ്ടാംഘട്ട സഹായങ്ങളുമായുള്ള വാഹനം തിങ്കളാഴ്ച രാവിലെ വയനാട്ടിലേക്കു പുറപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു നൽകാനുള്ള 5000 കിറ്റുകളാണ് സജ്ജമാക്കുക. 1200 പേർക്ക് പുതപ്പ്, ബെഡ്ഷീറ്റ്, പായ, തലയണ, വസ്ത്രങ്ങൾ എന്നിവ സജ്ജമാക്കി. ഇവ വിതരണം ചെയ്യാനും ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനും 30 വളൻറിയർമാരും ഉണ്ട്. പാലക്കാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി മന്ത്രി എ.കെ. ബാലൻ 1000 കിലോ അരി നൽകി. സപ്ലൈകോ മുഖേനയാണ് സ്വന്തം ചെലവിൽ മന്ത്രി അരി ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.