മോളി കണ്ണമാലിയുടെ ചികിത്സാ ചെലവ് മമ്മൂട്ടി ഏറ്റെടുത്തു
text_fieldsകൊച്ചി: ഹൃദ്രോഗത്തിെൻറ അവശതകളുമായി കഴിയുന്ന നടി മോളി കണ്ണമാലിക്ക് സഹായ ഹസ് തവുമായി നടൻ മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലൂടെ മോളിയുടെ ദുരവസ്ഥയെക്കുറിച്ച് അ റിഞ്ഞ മമ്മൂട്ടി ചികിത്സ ഏറ്റെടുക്കാൻ തയാറാകുകയായിരുന്നു. ഹൃദയവാൽവിന് തകരാർ സം ഭവിച്ചതിനെത്തുടർന്ന് മോളി ആറുമാസമായി വീട്ടിൽകഴിയുകയാണ്. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
എന്നാൽ, പണം കണ്ടെത്താനായിട്ടില്ല. മത്സ്യത്തൊഴിലാളി കുടുംബമാണ് ഇവരുടേത്. ഇതിനിടെയാണ് മോളിയുടെ അവശത സമൂഹമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. തിരുവനന്തപുരത്ത് ശസ്ത്രക്രിയക്ക് സൗകര്യം ഒരുക്കാമെന്നും മോളിയെ ഉടൻ അവിടെ എത്തിക്കണമെന്നുമാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്.
നിലവിൽ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്ന് ആവശ്യമായ രേഖകൾ കിട്ടിയാലുടൻ തിരുവനന്തപുരത്ത് എത്തിച്ച് ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് മോളിയുടെ വീട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.