ഇടതും വലതും ഒപ്പം മമ്മൂട്ടിയും VIDEO
text_fieldsകൊച്ചി: നടൻ മമ്മൂട്ടി എറണാകുളം പനമ്പിള്ളിനഗർ ജി.എച്ച്.എസ്.എസിലെ 105ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ 8.30ന് വോട്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭാ ര്യ സുൽഫത്തുമൊത്ത് രാവിലെ 9.40ഓടെയാണ് മമ്മൂട്ടി എത്തിയത്. മകനും നടനുമായ ദുൽഖർ സൽമാൻ സ്ഥലത്തുണ്ടായിരുന്നില്ല. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവ്, യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
മമ്മൂട്ടി എത്തുേമ്പാൾ ബൂത്തിൽ മറ്റാരും വോട്ട് ചെയ്യാനുണ്ടായിരുന്നില്ല. ഇടത്തും വലത്തുമായിനിന്ന ഇരു സ്ഥാനാർഥികളെയും ചൂണ്ടി ഇവർ രണ്ടുപേരും നമുക്ക് വേണ്ടപ്പെട്ടവരാണെന്ന് വോട്ട് ചെയ്തിറങ്ങിയ മമ്മൂട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് നമ്മുടെ അവകാശമല്ല, അധികാരമാണ്. ആ അധികാരം വിനിയോഗിക്കാൻ കിട്ടുന്ന ഏക അവസരമാണ് ഇത്. അതിനാൽ ആരും വോട്ട് ചെയ്യാതിരിക്കരുത്. കൂടെ പഠിച്ചവരും സഹപ്രവർത്തകരും കൂട്ടുകാരുമൊക്കെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
എന്നാൽ, തനിക്ക് ആകെ ഒരു വോട്ടേയുള്ളു. അത് എല്ലാവരും ചെയ്യുന്നതുപോലെ നമ്മുടേതായ ഏതെങ്കിലും കാരണങ്ങൾ, തീരുമാനങ്ങൾ, പ്രാധാന്യങ്ങൾ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് നിറവേറ്റിയതെന്നും മമ്മൂട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.