മാമാങ്കം ടെലിഗ്രാമിൽ; കണ്ണൂർ സ്വദേശി പിടിയിൽ
text_fieldsകണ്ണൂര്‍: മാമാങ്കമടക്കം 1500ഓളം സിനിമകള്‍ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ചക്കരക്കല്ല് സ്വദേശി പിടിയില്‍. ഇരിവേരിയിലെ കണിയാൻറവളപ്പില് മുഹമ്മദ് സഹദിനെയാണ് (19) ചക്കരക്കല്ല് പൊലീസ് പിടികൂടിയത്. സൈബര്‍ ഡോമിെൻറ നിർദേശപ്രകാരം കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ മേല്‍നോട്ടത്തിലാണ് നടപടി.
കോഴിക്കോട് ബി.ബി.എ വിദ്യാർഥിയായ സഹദ് പുതിയതും പഴയതുമായ 1500ഓളം സിനിമകളാണ് പകര്‍പ്പവകാശ നിയമം ലംഘിച്ച് ടെലിഗ്രാം ആപ്പിൽ അപ്ലോഡ് ചെയ്തത്. ഒരു ലക്ഷത്തിലധികമാളുകളാണ് സിനിമ ടെലിഗ്രാമിലൂടെ കണ്ടത്. സഹദിെൻറ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത. സിനിമകള്‍ പകര്‍പ്പവകാശം ലംഘിച്ച് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും. ഇവരെക്കുറിച്ചെല്ലാം വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.