സംഘടനയിൽ ക്രിമിനലുകൾ ഉള്ളത് നാണക്കേടെന്ന് മമ്മൂട്ടി
text_fieldsകൊച്ചി: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്തുനിന്നും പ്രാഥമികാംഗത്വത്തിൽനിന്നും ദിലീപിനെ പുറത്താക്കാൻ കൊച്ചിയിൽ മമ്മൂട്ടിയുടെ വസതിയിൽചേർന്ന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. വൈസ് പ്രസിഡൻറ് മോഹൻലാൽ, ജനറൽ സെക്രട്ടറി മമ്മൂട്ടി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശൻ എന്നിവർ ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കണമെന്ന് വാദിച്ചു. ‘അമ്മ’യുടെ ഭരണഘടന പ്രകാരം പെെട്ടന്ന് പുറത്താക്കാൻ കഴിയില്ലെന്ന അഭിപ്രായം ഉയർന്നപ്പോൾ ആദ്യം പുറത്താക്കൽ, പിന്നീട് ഭരണഘടന എന്ന നിലപാടാണ് യുവതാരങ്ങൾ കൈക്കൊണ്ടത്.
ഇരയാക്കപ്പെട്ടത് തങ്ങളുടെ ഒരംഗമാണെന്നും വ്യക്തിപരമായും സംഘടനാപരമായും തങ്ങൾ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണെന്നും യോഗത്തിന് ശേഷം മമ്മൂട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണത്തിൽ തീരുമാനമാകുംവരെ കാത്തുനിന്നു എന്നേയുള്ളൂ. സംഘടനയിൽ ക്രിമിനലുകൾ ഉള്ളത് നാണക്കേടാണ്. ഒാരോരുത്തരേയും തിരിച്ചറിയാൻ സംഘടന എന്ന നിലയിൽ ബുദ്ധിമുട്ടാണ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കും. അമ്മ ജനറൽബോഡി യോഗവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിലെ സംഭവവികാസങ്ങളിൽ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. ഇടവേള ബാബു, കലാഭവൻ ഷാജോൺ, ആസിഫലി എന്നിവരും യോഗത്തിൽ പെങ്കടുത്തു. പ്രസിഡൻറ് ഇന്നസെൻറ് ചികിത്സയിലായതിനാൽ എത്തിയില്ല.
തുടർന്നുള്ള എല്ലാ നിയമനടപടികൾക്കും നടിക്കൊപ്പം തങ്ങൾ ഉണ്ടാകുമെന്ന് േയാഗത്തിന് ശേഷം ‘അമ്മ’ ഇറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. നടിക്ക് വീണ്ടും വേദനയുണ്ടാക്കുന്ന തരത്തിൽ ചിലർ നടത്തിയ പരാമർശങ്ങൾ പ്രതിഷേധാർഹമാണ്. ഭാവിയിൽ ഇത്തരം പരാമർശങ്ങൾക്കെതിരെ സംഘടനയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകും. തങ്ങളുടെ സഹോദരിക്ക് നേരിട്ട ദുരവസ്ഥയുടെ പിന്നിലെ സത്യം കണ്ടെത്താൻ ദിനരാത്രങ്ങൾ പ്രയത്നിച്ച പൊലീസിനും മന്ത്രിസഭക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നതായും വാർത്തക്കുറിപ്പിൽ പറയുന്നു. ഇതിനിടെ, നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, സാേങ്കതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ എന്നിവയിൽനിന്നും ദിലീപിനെ പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.