'മാന്‍ഹോള്‍’ പകര്‍ന്ന നൊമ്പരം മേള ഏറ്റുവാങ്ങി
text_fieldsതിരുവനന്തപുരം: അഴുക്കുപുരണ്ട ജീവിതങ്ങളെ നിറംപുരട്ടാതെ അഭ്രപാളിയിലത്തെിച്ച ‘മാന്‍ഹോളി’ന് ചലച്ചിത്രമേളയില്‍ മികച്ച സ്വീകരണം.
മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ശുചീകരണ തൊഴിലാളികളുടെ ജീവിതം പറയുന്ന ചിത്രമാണ് മാന്‍ഹോള്‍. അടിസ്ഥാന സുരക്ഷ പോലുമില്ലാത്ത ഡ്രൈനേജ് കുഴികളിലേക്കും മാന്‍ഹോളുകളിലേക്കും ഇറങ്ങി ശുചീകരണ ജോലി ചെയ്യുന്നവരും ‘തോട്ടി’ എന്ന ജാതിപ്പേരിന്‍്റെ ചാപ്പ കുത്തപ്പെട്ട് അരികുവത്കരിക്കപ്പെട്ടവരുമായ മനുഷ്യരാണ് ‘മാന്‍ഹോള്‍’ എന്ന ചിത്രത്തിന്‍്റെ പ്രമേയം.
മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സന്‍്റാണ് ചിത്രം സംവിധാനം ചെയ്തത്. കോഴിക്കോട്ട് മാന്‍ഹോളിലകപ്പെട്ട ശുചീകരണത്തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദ് എന്ന യുവാവ് മരിക്കാനിടയായ സംഭവമാണ് ചിത്രത്തിന് പ്രചോദനമായത്.
ശുചീകരണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം ജില്ലയിലെ ഒരു കോളനിയെ പശ്ചാത്തലമാക്കി നിര്‍മിച്ച 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്‍്ററിയുടെ തുടര്‍ച്ചയായാണ് മാന്‍ഹോള്‍ പ്രേക്ഷകര്‍ക്കുമുന്നിലത്തെിയത്.
ചിത്രത്തിന്‍്റെ ആദ്യ പ്രദര്‍ശനം കാണാന്‍ ഡെലിഗേറ്റുകള്‍ ടാഗോര്‍ തിയറ്ററില്‍ ഒഴുകിയെത്തി. പ്രദര്‍ശനത്തിനൊടുവില്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ സമ്പാദിക്കാനും ചിത്രത്തിന് സാധിച്ചു.
സിനിമയില്‍ തങ്ങള്‍ക്കും ഇടം ലഭിച്ചല്ലോ എന്ന പ്രതികരണമാണ് മാന്‍ഹോളിനെ ‘അയ്യന്‍’ എന്ന കഥാപാത്രത്തിലൂടെ സ്വന്തം സമുദായത്തിലെ അനേകം മനുഷ്യരുടെ ശബ്ദമായി മാറിയ രവികുമാര്‍ നല്‍കിയത്. തന്‍്റെ കോളനിയിലെ താമസക്കാര്‍ക്കൊപ്പം രവികുമാറും ചിത്രത്തിന്‍്റെ പ്രദര്‍ശനത്തിനത്തെിയിരുന്നു. ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന താന്‍ ഉള്‍പ്പെടെയുള്ള മനുഷ്യരുടെ ദുരിതപൂര്‍ണമായ ജീവിതത്തോട് പൂര്‍ണമായും കൂറുപുലര്‍ത്തി നിര്‍മിച്ച ചിത്രമാണ് മാന്‍ഹോളെന്നും മികച്ച പ്രതികരണം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
ദളിത് അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ പ്രീത കെ.കെ., ജാതിയും തൊഴിലും തമ്മില്‍ എത്രയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ ശുചീകരണ തൊഴിലാളികളുടെ ജീവിതത്തിലൂടെ വരച്ചുകാട്ടാന്‍ മാന്‍ഹോളിന് കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു. രാജ്യാന്തര മത്സവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ആദ്യമായി സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ച വനിതാ സംവിധായികയായ വിധു വിന്‍സന്‍്റ് അങ്ങനെ ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.