മഞ്ജുവാര്യർ ശ്രീകുമാർ മേനോനെതിരെ മൊഴി നൽകി
text_fieldsതൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യർ ക്രൈംബ്രാഞ്ചി ന് മൊഴി നൽകി. ഞായറാഴ്ച ഉച്ചയോടെ മഞ്ജുവിെൻറ പുള്ളിലെ വീട്ടിൽ എത്തിയാണ് മൊഴിയെടുത്ത ത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന ഭീഷണി സന്ദേശങ്ങളുടെ മൊബൈൽ സ്ക്രീൻഷോട്ടുകളടക്കം തെളിവുകളും മഞ്ജു അന്വേഷണ സംഘത്തിന് കൈമാറി.
ഓൺലൈൻ മാധ്യമങ്ങളിൽ മഞ്ജുവിനെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കും മുമ്പ് അക്കാര്യം അറിയിച്ച് ശ്രീകുമാർ മേനോൻ മൊബൈൽ ഫോണിൽ സന്ദേശങ്ങളയച്ചതടക്കം തെളിവുകളും ൈകമാറി. പനമരത്തെ ആദിവാസികൾക്ക് വീട് നിർമിച്ചു നൽകാമെന്ന വാർത്തയുപയോഗിച്ചും മോശമായ വ്യാജപ്രചാരണം നടത്തിയതിെൻറ തെളിവുകളും ഇതിൽ പെടും. ഒരു മണിക്കൂറോളമെടുത്താണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. കഴിഞ്ഞയാഴ്ച ഡി.ജി.പിക്ക് മഞ്ജു നേരിട്ടാണ് പരാതി നൽകിയത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ സി.ഡി. ശ്രീനിവാസനാണ് കേസ് അന്വേഷിക്കുന്നത്. അടുത്ത ദിവസം മൊഴിയെടുക്കാൻ ഹാജരാവാൻ ശ്രീകുമാർ മേനോനോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കൽ, അന്തസ്സിന് മാനഹാനി വരുത്തൽ, ഭീഷണി എന്നീ കുറ്റങ്ങളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീകുമാർ 2017 മുതൽ തന്നെ അപമാനിച്ചെന്നാണ് മഞ്ജുവിെൻറ പരാതി. ശ്രീകുമാറിെൻറ പേരിലെ ‘പുഷ്’കമ്പനി വഴി 2013ൽ കരാറിലേർപ്പെട്ട് പരസ്യചിത്രങ്ങളിൽ അഭിനയിച്ച്, മഞ്ജുവാര്യർ ഫൗണ്ടേഷെൻറയും സേവന പ്രവർത്തനത്തിെൻറയും മേൽനോട്ടവും വഹിച്ചിരുന്നു. 2017ൽ കരാർ റദ്ദാക്കിയതോടെ ഭീഷണി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.