Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമനോജ് ബാജ്പേയിക്ക്...

മനോജ് ബാജ്പേയിക്ക് ഇഷ്ടം നവാഗതര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ –അതാനു മുഖര്‍ജി

text_fields
bookmark_border
മനോജ് ബാജ്പേയിക്ക് ഇഷ്ടം നവാഗതര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ –അതാനു മുഖര്‍ജി
cancel
പനാജി: തന്നെപ്പോലെയുള്ള നവാഗതര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് പ്രമുഖ നടന്‍ മനോജ് ബാജ്പേയിക്ക് താല്‍പര്യമെന്നും അതിനദ്ദേഹത്തോട് നന്ദി പറഞ്ഞാല്‍ തീരില്ളെന്നും സംവിധായകന്‍ അതാനു മുഖര്‍ജി. അതാനുവിന്‍െറ ‘രുക്’ എന്ന ചിത്രത്തിലെ നായകനാണ് ബാജ്പേയി. ബാജ്പേയിയെ പോലുള്ള വലിയ സ്റ്റാറുകളുടെ പിന്തുണ പുതു സംവിധായകര്‍ക്ക് ഏറെ പ്രോത്സാഹനമാണെന്നും ഗോവ ചലച്ചിത്രമേളയോടനുബന്ധിച്ച ചടങ്ങില്‍ അതാനു പറഞ്ഞു.  തന്‍െറ ചിത്രത്തിന് ബാജ്പേയി ഡേറ്റ് തരുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ‘രുകി’ന്‍െറ  സ്ക്രിപ്റ്റ് ബോധിച്ചുവെന്നും താന്‍ മുമ്പ് ചെയ്തിട്ടുള്ള ഹ്രസ്വ ചിത്രങ്ങള്‍ കണ്ട് നല്ല അഭിപ്രായം പറഞ്ഞുവെന്നും അതാനു കൂട്ടിച്ചേര്‍ത്തു.
അകിര കുറസോവയുടെ ‘റാഷമോണ്‍’ എന്ന ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എടുത്ത ‘രുക്’ കുടുംബവുമായുള്ള ബന്ധമറ്റ ഒരു ആണ്‍കുട്ടി അത് വീണ്ടെടുക്കാന്‍ നടത്തുന്ന യാത്രയില്‍ തന്‍െറ വഴിയില്‍ ഉടനീളം രഹസ്യങ്ങളുമായും ഓര്‍മകളുമായും ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്‍െറ ഇതിവൃത്തമെന്നും അതാനു മുഖര്‍ജി വിവരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffiManoj Bajpai
News Summary - manoj bajpey
Next Story